Sunday, 14 August 2016

മ്മക്ക്‌ കിഴക്കുമ്പുറത്തൊന്ന് പോയാല്ലോ?

ഉഗ്രപതിഷഠയായ നാലുമൂലകുന്നിലപ്പൻ എന്ന അപര നാമത്തിലറിയപ്പെടുന്ന ശ്രീ ശ്രീ കുട്ടിമൂപ്പ തിരുവടികൾ വാണരുളുന്ന നാലുമൂല കുന്നിറങ്ങി തുടങ്ങുന്നതോടൊപ്പം തന്നെ മ്മളെ കിഴക്കുപുറം ഗ്രാമത്തിന്റെ തുടിപ്പുകളും തുടങ്ങുകയായി...അങ്ങ്‌ കിഴക്ക്‌ വടക്കായ്‌ കനോലി പുഴയും, നാട്ടു തോടും മറ്റു അസംഖ്യം ചെറു തോടുകളും.. എണ്ണമറ്റ മലിഞ്ഞീൻ, മുഷു, പിലോപ്പിയ, ഞവ്ണിക്ക, ബ്രാൽ പള്ളത്തി ഇറുക്കൻ ഞണ്ട്‌ മുതൽ പേർ വിരാചിക്കുന്ന, കുളക്കോഴികൾ കുണുങ്ങുന്ന ജലാശയങ്ങൾ, കുളങ്ങളും. ആമ്പൽ പൂവിട്ട്‌ താഴെ കുന്തക്ക വിളായുന്ന, കൊക്കുകളും ഞാറകളും തപസിരിക്കുന്ന പാടങ്ങൾ. കാപ്പിനെ ചുറ്റി നല്ല മധുരമേറും കരിക്ക മണികൾ വിളഞ്ഞു കിടക്കുന്ന പാണ്ടിപ്പാടം. മെയിലാഞ്ചി കൊണ്ടതിരിട്ട്‌ കുറുക്കന്മാരുടെ വിഹാര കേന്ദ്രമായ പാടത്തെ ഭാർഗ്ഗവീ നിലയമായ്‌ അറിയപ്പെടുന്ന എട്ടെങ്ങും തറ. പിന്നെ കിഴക്കുമ്പുറത്തിന്റെ അഭിമാനം ഞങ്ങടെ സ്വന്തം രാരീരം പുഴയും പല്ലാർ പുഴയും... ഇത്രയുമായാൽ കിഴക്കുമ്പുറമെന്ന ഗ്രാമത്തിന്റെ ഏകദേശ രൂപമായി...
കുട്ടിമൂപ്പന്റെ നടയിൽ നിന്ന് കാലത്തെ വെടി വഴിപാടോടെ സൂര്യനു കനോലി പുഴയിൽ വന്നുദിക്കാനുള്ള അനുവാദം ലഭിക്കുന്നു... ഉഗ്ര രൂപനായ കുട്ടിമൂപ്പൻ ഒരെ സമയം ഭയങ്കര ഭകത വത്സലനും അതേപോലെ അതിലും ഭയങ്കര ക്ഷിപ്ര കോപിയുമാണു... ഒരു മയത്തിലിട പെടുന്നതാണു നല്ല്ത്‌ എന്ന് അനുഭവസ്ഥർ സാക്ഷ്യ പെടുത്തുന്നു.... ഫ്രീക്കൻ കാലഘട്ടത്തിനും മുൻപെ അതായത്‌ നാലു മൂല കുന്നിൽ നാലു വഴികളിലും ടാറിന്റെ പ്രതിഷേധമായി കറുപ്പ്‌ പടരും മുൻപെ ... ജനങ്ങൾ പച്ച പരിഷ്‌കാരികളും പരിഷ്‌കാരിണികളുമായി പരിണമിക്കുന്നതിനും മുൻപേ ... ജനങ്ങളും ജനപ്രതിനിധികളും രണ്ടാം വാർഡും മൂന്നാം വാർഡുമായി വിഭജിക്കപ്പെടും മുൻപെ ...സ്വയമെ നാലുമൂല കുന്നിൽ അവതരിച്ച സ്വയംഭൂവാകുന്നു നാലുമൂലകുന്നിലപ്പനെന്ന കുട്ടിമൂപ്പ തിരുവടികൾ... വെടിവഴിപാടാണു പ്രധാന വഴിപാട്‌... തെങ്ങ്‌ അല്ലങ്കിൽ പനം കള്ള്‌ നേദിക്കൽ.. പഞ്ചാര തുലാഭാരം.. കോഴി ബലി തുടങ്ങിയ ഉപ വഴിപാടുകൾ... എങ്കിലും തിരുവടികൾക്കേറ്റവും പഥ്യം വെടി വഴിപാട്‌ തന്നെ... ഫലം അച്ചട്ടാന്ന കരക്കമ്പി....
കുട്ടിമൂപ്പൻ ദുഷ്ട ശക്തികളായ ചാത്തൻ, മറുത, ചുടല-വട യക്ഷികൾ കുരിശു ചാത്തന്മാർ, ചീത്ത ജിന്നന്മാർ, ജിന്നത്തികൾ തുടങ്ങിയവരോടെല്ലാം എതിരിട്ട്‌ നാലു മൂല കുന്നിനേയും ഗ്രാമത്തേയും സർവ്വ ചരാ ചരങ്ങളെയും സംരഷിച്‌ പോരുന്നു ഒട്ടും വിശ്രമമില്ലാതെ.. സമ്മയ്ക്കണം ല്ലെ? ഒരേ സമയം നാലു മൂല കുന്നിലും എട്ടെങും തറയിലും നാട്ടു തോട്ടിലും പാണ്ടിപാടത്തും പുളിക്ക കടവത്തെ അരയാൽ കൊമ്പിലും കണ്ടവരുണ്ടത്രെ ... മൊത്തത്തിൽ കുട്ടിമൂപ്പ തിരുവടികളാകുന്നു ആ ഗ്രാമത്തിന്റെ രക്ഷകനായി നില കൊള്ളുന്നത്‌ എന്ന് പഴമക്കാരിൽ പലരും വിശ്വസിക്കുന്ന്നുണ്ട്‌. തിരുവടികൾ ഒരു സംഭവത്തിൽ നിന്നു വളർന്ന് ഒരു പ്രസ്ഥാനവും അതിലും വലിയൊരു മഹാ സമ്മേളനവുമായി രൂപാന്തരപ്പെട്ടിരിക്കുന്നു. പക്ഷെ ഇങ്ങനെ ഒക്കെ ആണങ്കിലും ആഹാരം കഴിക്കാത്ത കുട്ടികളെ വിരട്ടാൻ ഗ്രാമത്തിലെ പല കുടുംബിനികളും സ്വയഭൂവായ്യ കുട്ടിമൂപ്പന്റെ പേരു ദുരുപയോഗം ചെയ്യാറുണ്ട്‌. അതിൽ ഗ്രാമവാസികളിൽ പലർക്കും പ്രതിഷേധവുമുണ്ട്‌. അതിന്റെ പേരിൽ ഒരു ഹർത്താൽ സംഘടിപ്പിച്ചാലോ എന്ന ആലോചനയിലാണു പൗരസമിതി നേതാക്കൾ.
ഇനി നമുക്കാ കുന്നിറങ്ങി നടക്കാം. ഹാജ്യാരുടെ മാവിൽ പ്ലിയൂർ കായ്ച്‌ നിൽക്കുന്നുണ്ട്‌. ആരും കണ്ണാണ്ട്‌ ഒരു കല്ലെടുത്തെറിഞ്ഞു നോക്കൂ ഭാഗ്യണ്ടങ്കിൽ കിട്ടും. പണ്ടൊരു സതീർത്യനെ ഹാജിയാർ കയോടെ പിടികൂടി കെട്ടിയിട്ട കഥ നാട്ടിൽ പാട്ടാണു.
ചെവി പൊത്തിക്കൊട്ടാ ബികോസ്‌ ഈ മില്ലില്ലെ നെല്ലിടിക്കുന്ന ശബ്ദ്‌ം അസഹ്യം തന്നെ. നടന്ന് ക്ഷീണിചെങ്കിൽ കാദർക്കാടെ കടെൽന്ന് ഒരു അരവണ്ടിയോ കാ വണ്ടിയോ എടുക്കാം. വലുത്‌ ചവിട്ടാനായിട്ടില്ല ആവുമ്പോ പറയാം .. ആഹ പഞ്ചായത്ത്‌ പൈപ്പല്ലെ, അൽപം വെള്ളം കുടിച്ചാലോ എന്ന് തോന്നിയാൽ അതങ്ങട്‌ മെല്ലെ മാറ്റി വെച്ചേക്ക്‌, വെള്ളം അതിൽ നിന്നും വന്നിട്ട്‌ മ്മളു കുടിച പോലെ തന്നെ. ഇച്ചിരി  വേണച്ചാ ഈ കൽ വാർട്ടിലിരുന്നോ. ആ ഇത്‌ മ്മളെ ചേരപ്പടി കൽ വർട്ടാട്ടാ ഗഡ്യ്യെളെ. ഒരു കാലത്ത്‌ ഗഡാ ഗഡിയന്മാർ വിരാജിചിരുന്ന ചേരപ്പടി. മ്മക്ക്‌ നടക്കാം..
അല്ലാഹു അക്ബർ.. അല്ലാഹു അക്ബർ പള്ളിയിൽ നിന്നാതാ ബാങ്കു വിളി കേൾക്കുന്നു... സമയം കിറു ക്രുത്യം വേണുവേട്ടൻ എരുമയെ തെളിച്‌ കൊണ്ട്‌ പാണ്ടി പാടത്തേക്ക്‌ പുറപ്പെട്ടു. എല്ലാവരും സ്നേഹത്തോടെ മാമൻ എന്നു വിളിക്കുന്ന മ്മളെ മാമാടെ കട തുറന്നു. ലൊട്ടു വക്കീൽ റൊട്ടി കൊണ്ട്‌ തന്നെ പതിവു പോലെ പല്ല് തേക്കുന്നു. നിങ്ങക്കറിയോ ചൂടു ചായ കൊണ്ടാണു ലൊട്ടു വക്കീൽ വായ കഴുകുന്നത്‌. ഏട്ടന്റെ ചായ കടക്ക്‌ ചുറ്റും കിടക്കുന്ന ആരൊക്കെയോ വലിച്ചു കൂട്ടിയ അസംഖ്യം ബീഡികുറ്റികളും സിഗരറ്റ്‌ കുറ്റികളും ഒക്കെ പെറുക്കി കൂട്ടി അത് ആരു വലിച്ച്‌ ഉപേഷിച കുറ്റികൾ ആണു എന്ന് ക്രുത്യമായി പറയാനുള്ള ഒരു അസാമന്യ കഴിവ്‌ തന്നെ ലൊട്ടു വക്കീലിനുണ്ട്‌. വക്കീൽ അതിൽ നിന്ന് സാമന്യം തെരെക്കെടില്ലാത്ത ചില കുറ്റികൾ എടുത്ത്‌ വലിച്‌ പുക വിട്ടു. അതിൽ നിന്നൊരു പുക കിട്ടുവാൻ അവന്റെ ഇടംകയ്യും ഗ്രാമത്തിലെ ബുജി എന്ന് സ്വയം അവകാശപ്പെടുന്ന മിട്ടു ബുജി അരികിൽ കയ്യും നീട്ടി നിൽപ്പുണ്ട്‌. ഒരു പൊക താടോ എന്ന ഭാവത്തിൽ.
ഏട്ടന്റെ കടയെ പറ്റി പറഞ്ഞില്ലല്ലോ.. നല്ല സമോവാർ ചായയും മുളം കുറ്റി പുട്ടും പപ്പടവും തീർന്നു വിശിഷ്ട ഭോജ്യാങ്ങൾ.. ആ ശീലം ഇന്നും ഈ ഫ്രീക്കൻ കാലഘട്ടത്തിലും മാറ്റമില്ലാതെ തുടരുന്നുണ്ട്‌... സമയത്തിൽ മാത്രം വ്യത്യാസം വന്നിരിക്കുന്നു അതായത്‌ ഈയിടെ രാവിലെ മാത്രമെ തുറക്കൂ... സ്നേഹം മാത്രം വിളമ്പുന്ന ഏട്ടന്റെ കടയിൽ രാവിലെ ചെന്നാൽ അത്യാവശ്യം നാട്ടു വർത്തമാനങ്ങളും വെടിവട്ടങ്ങളുമായ്‌ നല്ല ചായയും പുട്ടും കഴിക്കാം.. മേമ്പൊടിക്ക്‌ വേണെൽ അപ്പുറത്തെ ഇക്കാടെ കടയിൽ നിന്ന് ചെറുപഴമാവാം.. ഒരോ മഞ്ഞ കാജ വലിച്ചൂതി പുക വിട്ട്‌ രസിക്കാം .. ശേഷം ബീഡി കുറ്റി അവിടെ ഇട്ടോണം മ്മടെ ലൊട്ടു വകീലിനു വേണ്ടി...
ഇപ്പുറത്ത്‌ മ്മടെ പല്ലാറുട്ടൻ മതിലിൽ ചിത്ര രചനയിലാണു. അത്‌ വരച്‌ കഴിഞ്ഞ്‌ തീർന്ന് അത്‌ നശിപ്പിക്കുവാൻ കാത്തിരിക്കുന്നു കുഞ്ചച്ചൻ. ഗ്രാമത്തിന്റെ ആസ്ഥാന പരിഹാസ വീരനാണു കുഞ്ചച്ചൻ. അമ്പേൽക്കാത്തവരില്ല കുരുക്കളിൽ എന്ന് പറഞ്ഞ പോലെ കുഞ്ചച്ചന്റെ പരിഹാസ ശരമേൽക്കാത്തവർ ആ നാട്ടിലോ മറുനാട്ടിലൊ എന്നത്‌ ഒരു പച്ചയായ ഒരു യാഥാർത്ത്യമാണു. മുന്നിൽപെട്ടാൽ ഒരു പരിചയമില്ലങ്കിൽ പോലും കുഴഞ്ഞതു തന്നെ.
ദേ വരുന്ന് ഉമ്പാപ്പ... മൂപ്പരുടെ കമ്പനിക്കാർ പണിക്ക്‌ പോയതിനാൽ രാവിലെ എട്ട്‌ കല്ല കളിച്‌ മുച്ച കൊത്താനുള്ള പ്രാക്റ്റീസിനു ആളെ കിട്ടാതെ കോപിച്ചാ വരവ്‌. ഉമ്പാടെ കണ്ടതും കുഞ്ചച്ചൻ പത്തി മടക്കിയിരിപ്പായി. അതിനു കാരണം ഉമ്പാപ്പാടെ മുന്നിൽ മാത്രമാണു കുഞ്ചച്ചന്റെ പരിഹാസ ശരങ്ങളെൽക്കാതെ പോകുന്നത്‌. കാരണം ഉമ്പാപ്പ അതുക്കും മേലെ ആയിരുന്നു ആ ഒരു കലയിൽ.
മ്മക്ക്‌ നീം നടന്നാലോ? ഇക്കാനെ അറിയുല്ലെ? മുഖം നിറയെ ചിരിയുമായ്‌ ഈ ഗ്രാമത്തിന്റെ സ്വന്തം ഇക്ക ഈ കടയിലുണ്ട്‌. എല്ലാവരോടും സ്നേഹം മാത്രമുള്ള ഇക്ക. ഈ ഗ്രാമത്തിലെ എല്ലാവരുടെയും സ്വന്തക്കാരൻ. ഒരോ ജീരക സോഡയും കുടിച്ച്‌ കദളി പഴവും കഴിക്കാം അത്‌ ഇക്കാടെ വക. ഇക്കാട്‌ യാത്ര പറഞ്ഞിറങ്ങി.
ദാ വരുന്നു എതിരെ തന്റെ സ്വത്വ സിദ്ധമായ ശെയിലിയിൽ മുണ്ട്‌ ഒരു പ്രത്യേക രീതിയിൽ മാടിക്കുത്തി ഒരു പ്രത്യേക ഈണത്തിൽ ചൂളമടിച്ച്‌ അതിനിടയിൽ തന്റെ റ്റ്രേഡ്‌ മാർക്കുകളിലൊന്നായ ഉമിനീരു കൊണ്ട്‌ ബബ്ല്സ്‌ വിട്ട്‌ ഗ്രാമത്തിലെ ഏറ്റവു സെസ്കി നോട്ടത്തിനുടമയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട മ്മടെ ഗ്രാമത്തിന്റെ ചങ്ക്‌ കുട്ടിക്ക. കണ്ടതും ചിരിച്‌ ഒരു കുശലം പറഞ്ഞ്‌ അതെ സെക്സി നോട്ടത്തിലൊന്ന് കടാക്ഷിച്ച്‌ കുട്ടിക്ക നടന്നു.
കടക്കൂ പുറത്ത്‌ എന്നൊരലർച്ച കേട്ടാണു ഇടതു വശത്തേക്ക്‌ നോക്കിയത്‌. ഭയപ്പെടെണ്ട അതിവടത്ത്‌ കഥ കം തിരക്കഥ കം സംഭാഷണം കം ഛായഗ്രഹണം കം എഡിറ്റിംഗ്‌ കം സംവിധായകൻ കം പോസ്റ്ററോട്ടിക്കൽ കം പ്രേഷകൻ കം ആയ കലാകാരനാണു. തന്റെ പുതിയ തിരക്കഥയുടെ പണിപ്പുരയിലാണു. അതിലെ സംഭാഷണം കം ഇൽ വരുന്ന ഒരു വാചകം ആണു അലർച്ചയായ്‌ മ്മളു കേട്ടത്‌. പിന്നെ നിർമ്മാണം കം മാത്രം അദ്ധേഹം കൈവചിട്ടില്ലാട്ടൊ. കാരണം അതിലദ്ധേഹത്തിനു താൽപര്യമില്ല മറ്റുള്ളവർക്കും അവസരം കൊടുക്കെണ്ടെ എന്ന മഹാ മനസ്കതയിൽ നിർമ്മാണം കം അത്‌ പൊതു ജനങ്ങൾക്ക്‌ വിട്ടു കൊടുത്തിരിക്കുന്നു.
ഹും ഹും വലതു വശത്ത്‌ നിന്നാണാ ശബ്ദം ... ഹഹ തടിയൻ അമ്മിക്കല്ല് കൊണ്ട്‌ കാലത്തേ കസർത്ത്‌ തുടങിയിരിക്കുന്നു.. തടിയനും അമ്മിക്കല്ലും തമ്മിൽ അഭേദ്യമായൊരു ബന്ധമുണ്ട്‌ അത്‌ പിന്നീട്‌ പറയാം.. തടിയന്റെ ഈ കസർത്ത്‌ കാണുന്ന നമ്മളിൽ പലർക്കും മനസിൽ വരുന്നത്‌ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ എന്ന അതി പ്രശസ്ത്‌ വചനമാണു..
ഇതാ രാരീരം പുഴയെത്തി ഗഹനമയൊരു ചർച്ച നടക്കുന്നു തീരത്ത്‌. ചർച്ച നയിക്കുന്നത്‌ ലൊട്ടു ലൊടുക്ക്‌ ഗുൽഗുലുമാൽ ശാസ്ത്രഞ്ജ്യ ശശ്രെണിയിലെ ഗ്രാമത്തിന്റെ പിൻ ഗാമികളും യുവ ശാസ്ത്രഞ്ജ്യ പ്രതിഭകളുമായ പേട്ട്‌ സായ്‌വും രായണ്ണനുമാണവർ കേൾവിക്കാരനായി മ്മടെ മണ്ടൻകൊണെപ്പിയും. പാണ്ടിപ്പാടത്തെ നാണ്യവിളകളായ കരിക്കയു കുന്തക്കയും ഒരു താരതമ്യ പഠനം എന്ന തിസീസിനു വേണ്ടിയുള്ള കുലങ്കഷമായ ചർച്ചയിലാണു യുവ ശാസ്ത്രഞ്ജ്യർ, മുന്നെ  ചാടി നിൽക്കുന്ന വയറും തടവി തന്റെ ഉണ്ടക്കണ്ണും തള്ളി ബ്ലിംഗസ്യാ വായും പൊളിച്‌ നിൽക്കുന്നു മണ്ടൻ കൊണെപ്പി.
ഹലോ ഇതാണു ഈയുള്ളവന്റെ ചോപ്പാടട്ടാ. മ്മടെ പാവം വീട്രോ... കയറിയാൽ സംഭാരം കുടിച്ച്‌ പോകാം അല്ലങ്കിൽ നല്ല ചെന്തെങ്ങിം കരിക്കാവാം... വരൂ...
നടക്കാം ഇത്‌ ഈ ഗ്രാമത്തിന്റെ മർമ്മ പ്രധാന സ്ഥലം. പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രാരീരം, പല്ലാർ, കനോലി പുഴകൾ സംഗമിക്കുന്ന ഇവിടത്തെ ത്രിവേണി സംഗമം. നല്ല ഇളം കാറ്റ്‌ കുറച്ച്‌ നേരമിവിടെ ഇരുന്നിട്ട്‌ പോകാം, ഇതാ ഈ പുഴയിലേക്കിറക്കി കെട്ടിയ ഏറുമാടത്തിൽ നേരം പോക്കിനു വേണമെങ്കിൽ ചൂണ്ടലിടാം.
പാണ്ടി പാടത്തും എട്ടെങ്ങും തറയിലും മറ്റൊരവസരത്തിൽ പോകാം. മ്മക്ക്‌ വഴിയൊന്ന് ഡൈവർട്ട്‌ ചെയ്താലോ? ഇനി ഇത്തിരി നേരം  ഈ കനോലി പുഴയുടേ തീരത്തൂടെ നടക്കാം. താൽപര്യമെങ്കിൽ ഒരു തോണിയാത്ര ശരിയാക്കി തരാട്ടാ...
അതെ ഇതാ തള്ളാശാന്റെ വീട്‌. ആശാൻ പോത്ത്‌ പോലെ കിടന്നുറങ്ങാ.. എണീപ്പിക്കണ്ട .. എണീറ്റാൽ പിന്നെ തള്ളാശാന്റെ തള്ള്‌കേട്ട്‌ മ്മടെ സ്വന്തം കണ്ണുകൾ തള്ളി പോകും..
അല്ല ആരിത്‌ സഖാവോ.. എവിടെക്കാ.. പഞ്ചായത്തിലെന്തോ പേപ്പർ ശരിയാക്കാൻ പോകുകയാണു മൂപ്പർ.. ശരി സഖാവേ പിന്നീട്‌ കാണാം..
ഹമ്മോ ദാ ഒരു വഴക്ക്‌ കേൾക്കുന്നു. ഹഹ ഇത്‌ ഒരു സംഭവ വഴക്കാട്ടാ. അപ്പി ഹിപ്പി യുഗ്ഗത്തിനു ശേഷമായി ഫ്രീക്കൻ യുഗത്തിനു മുൻപ്‌ ആ കാലഘട്ടത്തിൽ ഹിന്ദി പാട്ടുകൾ കേട്ട്‌ പൊറോട്ടക്ക്‌ സാമ്പാറിനു പകരം കീമ കഴിച്‌ സാധാരണയിൽ കവിഞ്ഞു നീട്ടിയ തലമുടി സൈഡിലോട്ട്‌ ചീകി വച്ച  പച്ച പരിഷ്കാരികളായി പരിണമിച്ച ഒരു കൂട്ടരുണ്ടായിരുന്നു.. ഗ്രാമത്തിലെ ആ ഗ്രൂപ്പിന്റെ പ്രതിനിധികളിൽ രണ്ട്‌പേരാണവർ... കറുത്ത്‌ പോകുമെന്ന ഉൾ ഭയം മൂലം അന്തരീഷ ഊഷ്മാവ്‌ കണക്കാക്കിയേ അവർ പുറത്തിറങ്ങാറുള്ളൂ... ഗുപ്ത്‌ ഓഡിയ്യോ കാസറ്റ്‌ വാങ്ങുവാൻ തൃശൂർ പോകണോ അതല്ല എറണാകുളത്ത്‌ പോകണോ എന്ന തർക്കത്തിലാണവർ അതിന്റെ അലയൊലികൾ ആണു വഴക്കിന്റെ രൂപത്തിൽ മ്മളു നേരത്തെ കേട്ടത്‌.. ഇവരുടെ ശിഷ്യനായി വളർന്നു വരുന്ന ജൂനിയർ പച്ച പരിഷ്കാരി അവരിൽ ആരെ സപ്പോർട്ട്‌ ചെയ്യണം എന്നറിയാതെ അവർക്കിടയിൽ മ്ഴാഞ്ചനായ്‌ നിൽപ്പുണ്ട്‌...
അതെ നടന്ന് നടന്ന്മ്മളിവടെ ആൽതറയിലെത്തി ഇനി കുറച്‌ നേരമിവിടരുന്ന് വിശ്രമിക്കാം...
പിൻ കുറിപ്പ്‌ :
മേലെ പറഞ്ഞത്‌ ചിലത്‌ ഭാവനയും ചിലത്‌ യാഥാർത്ഥ്യങ്ങളുമാണു.. കഥാപത്രങ്ങളുടെ സ്വഭാവം ഭാവന മാത്രമാണു.. അവർക്കെല്ലാം എന്റെ പ്രിയപ്പെട്ടവരുടെ മുഖമാണു... ചിലരെല്ലാം വലിയ ദുഖമ്മുള്ളിലവശേഷിപ്പിച്ച്‌ ഞങ്ങളെ വിട്ട്‌ പിരിഞ്ഞിരിക്കുന്നു...പല ഗ്രാമ കാഴ്ചകളും മറ്റ്‌ എവിടെത്തെയും പോലെ ഇവിടെയും അന്യമായ്‌ കൊണ്ടിരിക്കുന്നു.. ചില നന്മകളെങ്കിലും അവശേഷിപ്പുന്നത്‌ ആശ്വാസമാണു... ഒരോ അവധിക്കാലത്തിനും വേണ്ടി കാത്തിരിക്കുകയാണു കിഴക്കുമ്പുറത്ത്‌ ഓടിയെത്തുവാൻ....

-മിഥു


ഇത് ഒരു സങ്കല്പ സൃഷ്ടിയാണ്. പേരുകൾ, പ്രതീകങ്ങൾ , ബിസിനസുകൾ, സ്ഥലങ്ങൾ, സംഭവങ്ങൾ എല്ലാം രചയിതാവിന്റെ സങ്കല്പങ്ങള്‍ മാത്രമാണ്. യഥാർത്ഥ പേരെ ജീവനുള്ള / മരിച്ച , അല്ലെങ്കിൽ യഥാർത്ഥ ഇവന്റുകളിലെ ഏത് സമാനതകൾ വെറും യാദൃച്ഛികം ആണ്

TAGS:- ചെറുകഥ, Cherukadha, Small Story, Story, Real Story, Malayalam Story, True Story, True Incident, Experience, Nostalgia, Old is Gold, funny, audio, thrissur, chettuwa, fishes, back waters, river, chettuwa puzha, FAC, Mahathma Brothers Chettuwa, Challengers, GSAC, Memans, fiction, Malayalam fiction, south Indian story, Kerala story.

പല്ലാറിന്റെ മണിമുത്ത്.... (PEARL OF PALLAR)

വർഷങ്ങൾക്ക് മുൻപ് ശരിക്കു പറഞ്ഞാൽ  പല്ലാർ പുഴ കിഴക്കുംപുറം ഗ്രാമത്തിൽ പിറവിയെടുക്കുന്നതിനും മുൻപ് ആ കൊച്ചു ഗ്രാമത്തിൽ ഒരു കന്നി മാസത്തിലെ ചെറു കുളിരുള്ള പ്രഭാതത്തിൽ അവിടത്തെ പട്ടികളുടെ കുരയെ  പോലും തോല്പ്പിക്കുന്ന കരച്ചിലോടെ അവൻ ഈ ഭൂമുഖതെക്ക്  പിറന്നു  വീണു .. അവന്റെ മാതാപിതാക്കൾക്ക് മാത്രമല്ല കിഴക്കുമ്പുറാം എന്നാ കൊച്ചു ഗ്രമത്തിന്റെ പൊന്നോമനായായിട്ടയിരുന്നു അവന്റെ ആ തിരു പിറവി .. അതിലെ തന്നെ ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്നായിരുന്നു അവന്റെ ജന്മത്തോടെ ആ ഗ്രാമത്തിനു സമ്മാനമായി  അനുഗ്രഹമായി ലഭിച്ച  ഒരു കൊച്ചു അരുവി .... അവിടത്തെ ജല ക്ഷാമത്തിനു പരിഹാരമായി ..  വിവിധ തരത്തിലുള്ള മത്സ്യ സമ്പത്തും മറ്റു ജലജീവികളെ കൊണ്ടും അപൂർവ്വമായ സസ്യ ലതദിതകൾ കൊണ്ടും സമ്പന്നമായ ആ പുഴയെ  ആ ഗ്രാമവാസികൾ അവനോടുള്ള നന്ദി സൂചകമായി പല്ലാർ പുഴയെന്നു വിളിച്ചു ..... അതെ  അവൻ തന്നെ ആണു ഈ കഥയിലെ നിഷ്കളങ്ക നായകന് പല്ലാറുട്ടൻ... നാട്ടുകാരുടെ കണ്ണിലുണ്ണീയായ് വളര്ന്ന  പല്ലാറുട്ടന്റെ ജീവിതത്തിലെ കദനം നിറഞ്ഞ ഒരു  അനുഭവമാണ്  ഈ കൊച്ചു കഥയിലൂടെ ഞാൻ നിങ്ങളോടു പങ്കു വെക്കുന്നത് ..
കാലചക്രം തിരിഞ്ഞു കൊണ്ടെ ഇരുന്നു  പല്ലാറുട്ടൻ നാട്ടുകാരുടെ ഓമനയായ് വളർന്നു .. വിവധ കലാ കായിക മേഖലകളിൽ നിപുണനായിരുന്നു അവൻ ..  മികച്ച ചിത്രകാരൻ  .. തബലിസ്റ്റ് .. ഗായകൻ ... കളിമണ്ണിൽ നിന്നും ജീവൻ തുടിക്കുന്ന രൂപങ്ങൾ തീർക്കുന്ന ശില്പി ....ഒട്ടാൻ തുള്ളൽ വിദ്വാൻ ....തുടങ്ങിയ  വിവിധ കലകളിൽ മാത്രമല്ല നളന്റെ പിന്ഗാമി എന്ന് തന്നെ വിശേഷിപ്പിക്കവുന്ന തരത്തിൽ പാചക കലയിലും നിപുണനായിരുന്നു അവൻ ... അതേപോലെ തന്നെ കാല്പന്തുകളി കുറ്റിയും കോലും .. തോട്ടഭ്രാന്തി .. അയപ്ല  കോട്ടചാടി .. തുടങ്ങിയ തുടങ്ങിയ കായിക മത്സരങ്ങളിലും എന്നും മുൻപന്തിയിൽ തന്നെ നിന്നിരുന്നു.. ഇത്ര ഒക്കെ ആണങ്കിലും അവന്റെ സ്വഭാവ ശുദ്ധി അതിലേറെ തന്നെ എല്ലാത്തിനും മീതെ മികച്ചു തന്നെ നിന്നു.. നിഷ്കളങ്കത ...ആത്മാർഥത... വിനയം... അച്ചടക്കം എല്ലാത്തിന്റെയും സമ്മേളനമായിരുന്നു അവൻ ... അവന്റെ ആ ആരെയും ആകര്ഷിക്കുന്ന   സൽസ്വഭാവം  ...ആകെ മൊത്തം ഒരു സംഭവം  വൻ സംഭവം തന്നെയായിരുന്നു നമ്മൂടെ പല്ലാറുട്ടൻ.. ഇത്രയും എങ്കിലും ആമുഖമായി പറയണം ... അല്ലങ്കിൽ എത്ര തന്നെ പുകഴ്ത്തിയാലാണ് മതിയാകുന്നത് ....
അന്നും പതിവ് പോലെ കിഴക്ക് വെള്ള കീറി .. ആ നാടുണർന്നു പല്ലാർ പുഴയിൽ വേലിയേറ്റ സമയമായിട്ടു പോലും  കൊച്ചു ഓളങ്ങൾ ശ്രുതി മീട്ടിയോഴുകി ..  ഗ്രാമത്തിലെ ഔദ്യോഗിക മുക്കുവൻ മക്കുണൻ തന്റെ ആയുധങ്ങളായ   ചൂണ്ടക്കണയും ട്ടന്കീസും കൊളുത്തുകളും മണ്ണിരകളും  കോരുവലയും എല്ലാം എടുത്ത് കൊണ്ടു പുഴയിലിറങ്ങി  .... വേണുവേട്ടൻ എരുമയെ തീറ്റാൻ  പാണ്ടി പാടത്തേക്കു പുറപ്പെട്ടു....പല്ലാറുട്ടൻ പാടത്ത് നിന്ന് സഞ്ചിയിൽ ശേഖരിച കളിമണ്ണുമായ് പല്ലാർ പുഴ തീരത്തേക്ക് നടന്നു .. വഴിയരികിൽ അതി രാവിലെ തന്നെ വെളിക്കിരിക്കൻ വന്ന ഉമ്പാപ്പയും കമ്പനിക്കാരും  വെളിക്കിരുന്ന ശേഷം വട്ടമിട്ടിരുന്നു കല്ല്‌ കൊണ്ട്  അവർക്ക് ഏറ്റവും  ഇഷ്ടപെട്ട അവരുടെ മുച്ച കൊത്തി കളി കളിക്കുന്നുണ്ടായിരുന്നു ... മുച്ച വാരുന്നതിനിടയിലാണു സഞ്ചിയിൽ കളിമണ്ണൂമായി പുഴയിരക്കിലെക്ക്ക്കു വരുന്ന നമ്മുടെ പല്ലാറുട്ടനെ ഉംപാപ്പ കണ്ടത് .. ഉമ്പാപ്പ പല്ലാറുട്ടനോട് ചോദിചു ..
പല്ലറുട്ട..പല്ലറുട്ട.. എന്താ സഞ്ചിയിൽ ഒരു കോള് ...
ഇച്ചിരി കളിമണ്ണാ ഉമ്പാപ്പ  പല്ലറുട്ടന് മറുപടി പറഞ്ഞു ..
ഇത് കേട്ട് ഉമ്പാപാ പല്ലറുട്ട നിന്റെ തലയിൽ  എന്താണു എന്നല്ല ചോദിച്ചത് .. എന്ന  ഉമ്പാപ്പഡെ സ്ഥിരം അളിഞ്ഞ തമാശ പറഞ്ഞു  വയറു കുലുക്കി ചിരിച്ചു.... കൂട്ടത്തിൽ  കോറസായി  .. ഉമാപ്പാടെ എല്ലാ അളിഞ്ഞ തമാശകൾക്കും തലയറഞ്ഞു ചിരിക്കുന്ന കമ്പനിക്കാരും  കൈകൊട്ടി തന്നെ ചിരിച്ചു മണ്ണ് കാപ്പുന്നത് പോലെ കാണിച്ചു .. പരമ കഷ്ടം തന്നെ എന്ന് അവരുടെ ആ പ്രകടനം കണ്ട പല്ലറുട്ടന് ആത്മഗതം ചെയ്തു ..
പുഴയിറക്കിലെത്തിയ പല്ലറുട്ടന്  അവിടെ ചൂണ്ടൽ ഇട്ടിരുന്നിരുന്ന തന്റെ കളിത്തോഴാൻ കുഞ്ചചനെ കണ്ടുമുട്ടി... കുഞ്ചച്ചാ മീൻ വല്ലതും തടഞ്ഞോ പല്ലറുട്ടന് കുശലം ചോദിച്ചു .. മൂന്ന് നാല് അരിഞ്ഞില്  മാത്രേ കിട്ടിയുള്ളൂ പല്ലറുട്ട.. കുഞ്ചചന് മറുപടി പറഞ്ഞു..
ഞവൂണിക്ക  കോരാൻ കൊണ്ടു വന്ന തന്റെ അരിപ്പ വല മുഴുവൻ വാൽമാക്രി ആക്രമണത്തിൽ കീറി പോയി പല്ലറുട്ട.. കുഞ്ചചൻ തന്റെ കീറിയ അരിപ്പ വല പല്ലറുട്ടനെ കാണിച്ചു കൊണ്ട് പതം പറഞ്ഞു .. ഈ അടുത്ത കാലത്തായി പല്ലാർ പുഴയില വാല് മാക്രി ആക്രമണം കൂടി വരുന്നതായി പത്രത്തിൽ കണ്ടിരുന്നു എന്ന് പല്ലറുട്ടന് മറുപടി പറഞ്ഞു .. ഈ മൂരാച്ചി സര്ക്കാര് വാൽമ്മക്രികളൂടെ ആക്രമണം ചെറുക്കൻ ഒന്നും തന്നെ ചെയ്യുന്നില്ല .. കുഞ്ചാച്ചൻ ആത്മ രോഷം കോണ്ടു .. ഇങ്ങനെ പോയാല ഈ പുഴയിറക്കിൽ നിന്നും താൻ ലെഫ്റ്റ് ആയി പോകുമെന്നു കുഞ്ചാച്ചൻ ഭീഷണി മുഴക്കുകയും ചെയ്തു .. ഈ തെരഞ്ഞെടുപ്പോടെ എല്ലാം ശരിയാകും എന്ന് പല്ലറുട്ടന് തന്റെ ആതമമിത്രം കുഞ്ചച്ചനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു ....
ഗ്രാമത്തിലെ ഔദ്യോഗീക അടിച്ചു തളിക്കാരി  ഉപേഷിച്ച പഴയ കുറ്റിചൂൽ എടുത്ത് നിലം വൃത്ത്തിയാക്കി സഞ്ചിയിലെ കളിമണ്ണു ഒരു അരികിലേക്ക് കുടഞ്ഞിട്ടു പല്ലറുട്ടൻ..
എന്താ  പല്ലറുട്ട കോള് കുഞ്ചാച്ചൻ ചോദിച്ചു..  ഒന്നുല്ല്യ കുഞ്ചച്ച ഈ കളിമണ്ണുപയോഗിച് ഒരു  താജ് മഹൽ ശില്പം തീര്ക്കണം .. പല്ലറുട്ടനുള്ളിലെ കലാകാരൻ ഉണര്ന്നു .. അവനിലെ കല ആർദ്രമായി തുടങ്ങി ... പരിസരം മറന്നു ... അവൻ തന്റെ കലാസൃഷ്ടിയിൽ മുഴുകി .. ഇതെല്ലം കണ്ട് കൗതുകത്തോടെ ഒരു കയ്യിൽ  ചൂണ്ടലുമായി കുഞ്ചാച്ചൻ ഇതികർത്തവ്യാ മൂഡനായ് കണ്ണ് തള്ളി  ഇരുന്നു .. നിമിഷങ്ങൾ നാഴികകൾക്കും പിന്നീടത് വിനാഴികൾക്കും വഴിമാറി ..പല്ലറുട്ടൻ തന്റെ സർഗ്ഗ സൃഷ്ടിയുടെ നോവിൽ നൊമ്പരപ്പെട്ടു  തന്റെ ശില്പ സൃഷ്ടിയിൽ മുഴുകി .. തത്സമയം കുഞ്ചച്ചന്റെ  ചൂണ്ടലിൽ തുപ്പലം കൊത്തികളും വാല്മാക്രികളും ഇടക്കു കുറച്ചു അറിഞ്ഞിലുകളും കൊളുത്തൂകയും കുഞ്ചചാൻ നിഷ്കുരണം ചൂണ്ടലിൽ നിന്ന് അവയെ മോചിപ്പിച്ചു തന്റെ കൂടയിലേക്ക് തിരുകി കയറ്റുകയും ചെയ്തു ..'' 
അങ്ങനെ ആ സർഗ്ഗ  സൃഷ്ടി അതിന്റെ മനോഹരിതയുടെ പാരമ്യത്തിലെത്തി .. താജ് മഹലിന്റെ ഒരു മനോഹര മാതൃക ആ പല്ലാർ പുഴ തീരത്ത് ഉയര്ന്നു ...വാക്കുകൾ കൊണ്ട് വിവരിക്കുവാൻ കഴിയുന്നതിലപ്പുറമായിരുന്നു അതിന്റെ ഭംഗി .. നായനാന്ദകരം എന്നാ വാക് അതിന്റെ പൂർണ്ണതയ്യിൽ  യോജിക്കുന്ന തരത്തിൽ അത് തലയുയർത്തി നിന്നു ...ഇത് കണ്ടു വാ പൊളിചു നിന്ന കുഞ്ചാച്ചൻ .. പല്ലറുട്ടനെ അസൂയയോടെ നോക്കി ...ഇത്ര മനോഹരമായൊന്നു തന്റെ ജീവിതത്തിൽ കണ്ടിട്ടില്ല കുഞ്ചാച്ചൻ  മനോഗതം  ചെയ്തു .. പേറ്റു നോവു കഴിഞ്ഞു വയറൊഴിഞ്ഞു നിർനിമിഷതയോടെ നിലക്കുന്ന ഗർഭിണിയുടെ ഭാവത്തിൽ തന്റെ കലാ സൃഷ്ടി നോക്കി പരിസരം മറന്നു നില്ക്കുന്ന പല്ലറുട്ടനെ നോക്കി കുഞ്ചാച്ചൻ അസൂയയോടെ പല്ലിറുമ്മി .. അസൂയ വളര്ന്ന കുഞ്ചാച്ചൻ ഇത് ലോകം കണ്ടാൽ പല്ലറുട്ടന് പ്രശ്സ്തനാവും അംഗീകാരങ്ങളും പദവികളും അവനെ  തേടി വരും . അതിനനുവദിച്ചു കൂട.. കുഞ്ചാച്ചൻ മാന്സ്സിൽ ആ സർഗ്ഗ  സൃഷ്ടി തകര്ക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു.... പരിസരം മറന്നു നിന്ന പല്ലറുട്ടനെ കുഞ്ചാച്ചൻ തോണ്ടി വിളിച്ചു .. ബോധ മണ്ഡലാത്തിലേക്ക്  ഞെട്ടിയുനര്ന്ന പല്ലറുട്ടന് ആത്മ നിർവൃതിയോടെ ചോദിച്ചു  എന്താ കുഞ്ചാച്ച എന്റെ താജ് മഹൽ എങ്ങനെയൂണ്ട് .. ഇത് തന്നെ തക്കം ..  സംഗതി കൊള്ളാം ബൈ ദ ബൈ മിഷ്ടർ പല്ലാറുട്ടൻ ... പക്ഷെ താജ്മഹലിന്റെ കന്നിമൂല്ല അത്രക്കങ്ങോട്ടു ശരിയായില്ലല്ല്ലോ കുഞ്ചച്ചൻ മറുപടി പറഞ്ഞു.. കന്നിമൂല്ല ശരിയായില്ലങ്കിൽ ആ സൃഷ്ടി ലക്ഷണക്കെടു ആണന്നാ വാസ്തു ശാത്ര പ്രകാരം പെരുംതച്ചൻ ദണ്ടപാണിയദ്ദേഹം  പറഞ്ഞിരിക്കുന്നത് .. അത് ഉണ്ടാകിയവന് ദോഷം വരുതുമെത്രെ .. അത് കൊണ്ടു ഇത് ഒന്ന് കൂടെ പൊളിച്ചു പണിയുന്നതായിരിക്കും ഉചിതം .. കുഞ്ചച്ചൻ കൂട്ടി ചേർത്തു ...കുഞ്ചാച്ചന്റെ വാക്കുകൾ  കേട്ട പല്ലറുട്ടന് ധര്മ്മ സങ്കടത്തിലായ് .. തന്റെ കലാ സൃഷ്ടി ഒരു ചാപിള്ള ആയി പോയല്ലോ എന്ന് പല്ലറുട്ടന് കുണ്ടിതപ്പെട്ടു.. കുഞ്ചാച്ചന്റെ വാക്കുകൾ വിശ്വസിച്ച നിഷകളങ്കനായ പാവം പല്ലറുട്ടന് അതിലെ ചതി മനസിലാക്കാതെ തന്റെ കലാസ്രിഷ്ടിയുടെ കടക്കൽ തന്നെ കത്തി വചു .. ആ മനോഹര ശിലപ്ത്തോടോപ്പാം അവന്റെ സ്വപ്നങ്ങളും കൂടിയാണു അവിടെ തകര്ന്നു വീണത്‌ എന്ന് പിന്നീട്  കാലം തെളിയിച്ചു ...ശിലപം തകര്ന്നത് കണ്ട കുഞ്ചാച്ചനു ആഹ്ലാദം  അടക്കി നിറുത്തുവാൻ കഴിഞ്ഞില്ല .. ഭാലാലെ ഭേഷ് കുഞ്ചാച്ചന് കൈകൊട്ടി ആർത്താർത്തു ചിരിച്ചു .. അപ്പോൾ മാത്രമാണു കുഞ്ചാച്ചന്റെ ആ  കൊടും ചതി പാവം പല്ലറുട്ടന് മാനസിലായത് രോഷാകുലനായ സര്വ്വതും നഷ്ടപ്പെട്ട പല്ലറുട്ടൻ കോപം കൊണ്ട് ഉഗ്ര രൂപനായി  കുഞ്ചച്ചനെ പിടിക്കാൻ കൈ നീട്ടി..... തുപ്പലം കൊത്തി മീനിന്റെ  മെയ് വഴക്കത്തോടെ കുതറി മാറിയ കുഞ്ചച്ചന് ആ നാട്ടിലെ തലമുറകൾ ആയുള്ള വഴക്കു മൂലം കുടുംബങ്ങൾ തമ്മിൽ പിണക്കത്തിൽ കഴിഞ്ഞിരുന്നതു മൂലം പല്ലറുട്ടനു ബാലി കേറാ മലയായ അയൽ  വീട്ടിലേക്ക് ഓടി കയറി .. വിഷണ്ണനായ് സർവ്വതും നഷ്ടമായ് വേദനയോടെ നൊമ്പരത്തോടെ തിരിഞ്ഞു നടന്ന പല്ലറുട്ടനെ നോക്കി .. കുഞ്ചച്ചന് കൊഞ്ഞനം കുത്തി ... സത്യമൊരുന്നാൾ ജയിക്കും .. അവനെന്റെ കയ്യിൽ കിട്ടും എന്ന പ്രതീക്ഷയോടെ പല്ലാറൂട്ടൻ ദുരന്ത നായകനെ പോലെ നടന്നകന്നു....
പിൻ കുറിപ്പ് : ചിലപ്പോഴെങ്കിലും വില്ലന്മാർ ജയിച്ചോട്ടെ ....
-മിഥു
Warning
ഇത് ഒരു സങ്കല്പ സൃഷ്ടിയാണ്. പേരുകൾ, പ്രതീകങ്ങൾ , ബിസിനസുകൾ, സ്ഥലങ്ങൾ, സംഭവങ്ങൾ എല്ലാം രചയിതാവിന്റെ സങ്കല്പങ്ങള്‍ മാത്രമാണ്. യഥാർത്ഥ പേരെ ജീവനുള്ള / മരിച്ച , അല്ലെങ്കിൽ യഥാർത്ഥ ഇവന്റുകളിലെ ഏത് സമാനതകൾ വെറും യാദൃച്ഛികം ആണ്
Tags:- ചെറുകഥ, Cherukadha, Small Story, Story, Real Story, Malayalam Story, True Story, True Incident, Experience, Nostalgia, Old is Gold, funny, fiction, Malayalam fiction, south Indian story, Kerala story.

തള്ളാശാൻ ഫ്രീക്‌ മോഡ്‌ ഓൺ.... (THALASHAAN FREAK MODE ON...)

അന്നൊരു കാലം...
സൽമാൻ ഖാൻ സ്റ്റെയിലിൽ നിന്ന്  പതിയെ പരിണാമം സംഭവിച്ച്‌ ...തല മുടി വിഭ്രംജിച്ച്‌... പല നിറത്തിൽ കൂളിംഗ്‌ ഗ്ലാസ്‌ ഫിറ്റ്‌ ചെയ്ത്‌ കുഴൽ പാന്റിലിറങ്ങിയ ഫ്രീക്കന്മാർ അപൂർവ്വമായിരുന്ന കാലം.....
കിഴക്കുമ്പുറത്തിന്റെ ഇന്നത്തെ ഫ്രീക്കൻ തള്ളാശാന്റെ തല മുടി അന്ന് വിഭ്രംജിക്കുകയോ... അദ്ധേഹം വിവിധ വർണ്ണ കളർ ഗ്ലാസ്‌ ഫിറ്റ്‌ ചെയ്യുകയോ ... കുഴൽ പാന്റിൽ ഗ്രീസ്‌ പുരട്ടി ഇറങ്ങുകയോ ചെയ്തിരുന്നില്ല.... ചുരുക്കത്തിൽ തള്ളാശാൻ ഇന്നത്തെ മറ്റൊരു ട്രെന്റ്‌ ആയ നാടൻ പച്ചക്കറി ... നാടൻ മീൻ... നാടൻ തട്ടുക്കട... നാടൻ വെളിച്ചണ്ണ എല്ലാം പോലെ തനി ഒറ്റമുണ്ടുടുത്ത്‌ നാടൻ ലെവലിലെ നിർദ്ദോഷ തള്ളുകളുമായ്‌ നടന്നിരുന്ന കാലം..ഇന്നദ്ധേഹം നിർദ്ദാഷിണ്യം നടത്തി വെറുപ്പിച്ച്‌ കൊണ്ടിരിക്കുന്ന ഇന്റർന്നാഷണൽ തള്ളുകളെ പറ്റി കേട്ടു കേൾവി പോലുമില്ലാതെ ഇരുന്ന തനിനാടൻ തള്ളാശാൻ... അന്നും ഇന്നും മാറ്റമില്ലാതെ അദ്ധേഹത്തിന്റെ സതീർത്ത്യനായ്‌ അല്ലങ്കിൽ നിഴലായ്‌ മ്മടെ രാരീരം പുഴയുടെ പൊന്നോമന കൊണെപ്പി എന്ന ഓമന പേരിൽ അതിപ്രശ്സ്തനായ്‌ മണ്ടൻ കോണെപ്പി കൂടെ തന്നെ ഉണ്ടായിരുന്നു.... അക്കാലത്തും ഇക്കാലത്തും മിക്കാവാരൂം കൊണെപ്പിയെ മണ്ടനാക്കി രസിക്കലായിരുന്നു തള്ളാശാന്റ്ര് ഏറ്റവും പ്രധാന ജോലി... അല്ല മറ്റു എന്തെങ്കിലും പണികൾ അല്ലങ്കിലും അവർക്ക്‌ രണ്ട്‌ പേർക്കും ഇല്ലായിരുന്നു...
അങ്ങനെ അന്നൊരൊ ഒഴിവു ദിവസം അല്ല .. അല്ലങ്കിലും അവർക്ക്‌ രണ്ട്‌ പേർക്കും പ്രത്യേകിച്‌ പണികൾ ഒന്നുമില്ലാത്തതു കൊണ്ട്‌ എല്ലാം ഒഴിവു. ദിവസം തന്നെ ആയിരുന്നല്ലോ?  പനയം കുളങ്ങര പൂരത്തിനു വാങ്ങിയ പല നിറത്തിലുള്ള കൂളിംഗ്‌ ഗ്ലാസ്‌ മുഖത്‌ ഫിറ്റ്‌ ചെയ്ത്‌ തനിക്ക്‌ മുന്നെ നടക്കുന്ന വയറും ഉന്തി കൊണെപ്പി ഗമയിൽ തള്ളാശാന്റെ വീട്ടിലെത്തി... വഴിനീളെ അതെ പൂരത്തിനു വാങ്ങിയ പീപ്പിയും കർണ്ണ കഠോര ശബ്ദത്തിലൂതി രാരീരം പുഴയുടെ തീരവാസികളുടെ മുഴുവൻ ശാപവാക്കുകളുമേറ്റു വാങ്ങിയായിരുന്നു കൊണേപ്പിയുടെ യാത്ര...
ആശാന്റെ വീട്ടിലെത്തിയ സതീർത്ഥ്യൻ കൊണെപ്പി കോളിംഗ്‌ ബെല്ലിനു പകരം വാതിൽക്കലേക്ക്‌ നോക്കി വിളീച്ചു ... ആശാനെ എന്റെ പൊന്നാശാനെ ... അലറലായ്‌  പുറത്ത്‌ വന്ന ആ ശബ്ദമുഴക്കത്തിന്റെ ആധിക്യത്തിൽ പോത്തു പോലെ കിടന്നുറങ്ങുകയായിരുന്ന തള്ളാശാൻ എന്റന്മെ എന്നൊരലർച്ചയോടെ പൊത്തോയെന്ന് കട്ടിലിനുതാഴെക്ക്‌ പതിച്ചു... നിമിഷങ്ങൾക്ക്‌ ശേഷം സാധാരണ നില വീണ്ടെടുത്ത ഇരചു വന്ന കോപം മുഖത്തെക്കാവാഹിച്ച്‌.. യാരടാ എന്ന് അമറി വീടിനുമ്മറത്തേക്ക്‌ കുതിച്ചു... വാതിൽക്കലെത്തിയ ആശാൻ കണ്ടത്‌ പ്രിയ സതീർത്ഥ്യൻ കൊണെപ്പി വിവിധ വർണ്ണ ഗ്ലാസും വച്‌ പീപ്പി വിളിച്ചു നിൽക്കുന്ന കാഴ്ചയാണു... ആ മനോഹര കാഴച കണ്ടതും ഇരച്ച്‌ വന്ന കോപം കാറ്റു കുത്തി വിട്ട ബലൂൺ ചേലിക്ക്‌ സൂ എന്നു പോയി.. ഇവനാരു തുക്കിടി സായ്‌വോ എന്ന് മനോഗതം ചിന്തിക്കുകയും മുഖത്ത്‌ സ്ഥായീ ഭാവമായ്‌ പുച്ഛ്ഭാവം വിടരുകയും ചെയ്തു....
ആശാനെ ..
എന്താ കൊണേപ്പി...
അറിഞ്ഞില്ലെ....
എന്ത്‌...
പാണ്ടിപാഡത്ത്‌ കാപ്പിൽ തുപ്പലം കൊത്തി ചാകര..മ്മക്കൊന്നു പോയി കോരല്ലെ....
പിന്നെല്ലാതെ ആശാൻ അവേശഭരിതനായ്‌ കോൾമയിർ കൊണ്ടു... അന്നും ഇന്നും തുപ്പലം കൊത്തി മീനെന്നാൽ ആശാന്റെ വീക്നെസും ആവേശവുമാണു...
ന്നാ ബാ വെക്കം പോകാം... ഇല്ലങ്കിൽ വേറെ ആണുങ്ങൾ വന്നു മുഴുവൻ കോരും...പിന്നെ മ്മളു ക്ഷ ണ്ണ വരച്‌ നടക്കേണ്ടി വരും..
അമ്മയുടെ ശകാരം ഭയന്ന് മാത്രം കോലായിലെ കോണിൽ കെട്ടി തൂക്കിയിട്ടിരുന്ന തൊട്ടിയിൽ നിന്ന് ഉമിക്കരിയ്യെടുത്തു ഒന്നു രണ്ടു തവണ വിരൽ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്‌ പല്ലു തേച്ചു എന്ന് വരുത്തീ ഒറ്റമുണ്ടും കുരുത്തിയും കോരു വലയും കൊണ്ട്‌ കൊണെപ്പിയുടെ കയ്യും പിടിച്ച്‌ ആശാൻ ആവേശത്തിലോടി പാണ്ടി പാടത്തെ കാപ്പും ലക്ഷ്യമാക്കി കൊണ്ട്‌...രാരീരം പുഴ തീരത്തൂടെ ... പുഴയിലെ കണമ്പുകളെയും പ്രായികളെയും .. തവളക്കുട്ടാന്മാരെയ്യ്ം നിഷ്കുരണം അവഗണിച്ചു ... തീരമേറിവന്ന മുഷിയെ കാലുകോണ്ട്‌ ചവിട്ടി പുഴയിലേക്ക്‌ വിട്ട്‌ അവർ പായുകയായിരുന്നു... ആശാന്റെ  മനോമുകുളങ്ങൾ നിറയെ പതഞ്ഞു പൊങ്ങി നുളക്കുന്ന തുപ്പലം കൊത്തികളായിരുന്നു....ആ  മനോ വിചാരം മറ്റ്‌ എല്ലാ കാഴ്ചകളിൽ നിന്നും ആശാനെ അകറ്റി... അതിനോളം മോഹിപ്പിക്കുന്ന മറ്റൊരു കാഴ്ചയും ആശാന്റെ ജീവിതത്തിൽ ഇല്ലായിരുന്നു...
പുഴ തീരത്തു നിന്നും ഡൈവർട്ട്‌ ചെയ്യ്ത്‌ ആശാൻ ആൻഡ്‌  കൊണെപ്പി കോ... പാണ്ടിപാടത്തെത്തി ദൂരെയാതാ തുപ്പലം കൊത്തികളുടെ അക്ഷയ പാത്രമായ കാപ്പ്‌... ആവേശം ഇരട്ടിച്ചു... പാദ ചലങ്ങൾ വേഗത്തിലായ്‌... വേഗം നടക്കൂ ആശാനലറി... വയറുന്തി നടക്കുന്നതിന്റെ വിഷമം ഈ ആശാനറൈയേണ്ടല്ലോ എന്ന് ആത്മഗതം ചെയ്ത്‌ കൊണെപ്പിയും ആശാന്റെ ഒപ്പമെത്തുവാൻ കിണഞ്ഞു പരിശ്രമിചു കൊണ്ടിരുന്നു...
അവരുടെ സ്വപന തീരത്ത്‌ ആ വാഗദത്തഭൂമിയിൽ അവർ ക്രഷ്‌ ലാന്റ്‌ ചെയ്ത്‌... ഒരു സെകന്റ്‌ പോലും നഷ്ടപെടുതാതെ.. കോരുവലയും കുരുത്തിയുമുൾപ്പെടുന്ന ആധ്യാധുനീക ഉപകരണങ്ങളുമായ്‌.. ഓപ്പറെഷൻ തുപ്പലം കൊത്തി അവർ കിക്കോഫ്‌ ചെയ്തു... ഒറ്റമുണ്ടെടുത്‌ കോരുവലയുമായ്‌ കാപ്പിലേക്ക്‌ ജിമ്നാസ്റ്റിക്‌ താരങ്ങളെ വെല്ലുന്ന രീതിയിൽ ഡൈവ്‌ ചെയ്ത്‌ ആശാന്റെ തല വിചാരിചതിലും അധികം ഉണ്ടായിരുന്ന ചളിയിൽ പൂണ്ടു പോയി... ജീവനു വേണ്ടി പൊരുതി മുകളിലെക്ക്‌ അയാ നിലയിൽ കാലിട്ടടിച്ച ആശാൻ പുതിയ അടവ്‌ കാണിക്കുകയാണു എന്ന് കരുതിയ കൊണെപ്പി... ഇനി ഇങ്ങനെ എനിക്കും ചെയ്യണം പഠിപ്പിച്‌ തരൂ എന്ന് പറഞ്ഞ്‌ ആ കാലിൽ പിടിച്‌ പൊക്കി... ചെളിയിൽ നിന്ന് പൊന്തി വന്ന ആശാന്റെ വായിൽ ദോഷം പറയരുതല്ലോ ഒരു തുപ്പലം കൊത്തിയൂണ്ടായിരുന്നു... മുഖം മുഴുവൻ ചളിയഭിഷേകത്തിൽ മീനും കടിച്‌ പൊന്തി വന്ന ആശാന്റെ അപ്പൊഴത്തെ രൂപം ഏതോ നാടൊടി കഥകളിലെ നായകനെ ഓർമ്മിപ്പിച്ചു...അങ്ങനെ അബദ്ധത്തിലെങ്കിലും താൻ രക്ഷിചത്‌ തന്റെ ജീവനായ ആശാന്റെ ജീവിതം എന്ന് പാവം കൊണെപ്പി തിരിചറിഞ്ഞില്ല... ആശാനും കൊണെപ്പിയും തുപ്പലം കൊത്തി വേട്ട നിർബാധം തുടർന്നു... ആശാന്റെ മനോ മുകുളത്തിൽ കണ്ട പോലെ കൂടകൾ തുപ്പലം കൊത്തി മീനുകൾ കൊണ്ട്‌ നിറഞ്ഞു കവിഞ്ഞു പൊട്ടാറായ്‌... മതിയാശാനെ മീനൊരുപാടായ്‌...നല്ല വിശപ്പും മ്മക്കിതു കൊണ്ട്‌ പോയ്‌ പെരട്ടി വറുക്കാം.... കൊണെപ്പി പറഞ്ഞു... എന്നാലങ്ങനെ  തന്നെ കൊതിയൂറിക്കൊണ്ട്‌ ആശാൻ മറുപടി പറഞ്ഞു... വേട്ടക്കുപയോഗിച ആയുധങ്ങളും നിറഞ്ഞു കവിഞ്ഞ കൂടയുമായ്‌ ഇരുവരും തിരിചു നടക്കുവാനാരംഭിച്ചു....
നടത്തത്ത്തിനിടയിൽ കുടിലത കൂടെ പിറപ്പായാ ആശാന്റെ മനസിൽ  ഈ മീൻ പങ്കു വെക്കെണ്ടെ എന്ന ആശങ്ക ഉടലെടുത്തു... കൊണെപ്പിയുടെ പെരുവയരീനെ നോക്കി നീറ്റുവീർപ്പീട്ട ആശാനു പകുതി മീൻ പങ്കു വച്ചു പോകുന്നതിനെ പറ്റിയുള്ളാധിയിൽ കുണ്ടിതപ്പെടുകയും ചെയ്തു.. ഈ കൊണെപ്പിയെ എങ്ങനെയെങ്കിലും ഒഴിവാക്കാണം... ആശാന്റെ കുടില മനസിൽ തന്ത്രങ്ങൾക്കായി പരതി തുടങ്ങി....ആ മനോ വിചാരത്തിൽ സർവ്വതും മറന്ന് നടന്ന തള്ളാശാൻ തൊട്ടു മുൻപ്‌ വഴിയെന്ന് നോക്കാതെ വേണുവേട്ടന്റെ എരുമയുപേഷിച്‌ പോയ ചാണകത്തിൽ പ്ലക്കോയെന്ന് ചവിട്ടി... അയ്യേ ചാണകം ചവിട്ട്യേ കൊണെപ്പിയലറി.... സൈക്കിൾ നിന്ന് വീണു ചമ്മിയ ചിരിയുമായ്‌ ഇതൊക്കെയെന്ത്‌ എന്ന ഭാവത്തിൽ തള്ളാശാൻ പണിപ്പെട്ട്‌ ചമ്മൽ മറച്ച്‌ ചുറ്റും നോക്കി... അതാ കരന്റ്‌ കാലിൽ നിന്ന് വരുന്ന എർത്ത്‌ കമ്പി... പിന്നെ മുന്നും പിന്നും നോക്കീല്ല... മാനത്തെ കൊട്ടാരത്തിലെ ജഗതി ചേട്ടനെ മനസ്സിൽ ധ്യാനിച്ചു... തള്ളാശാൻ ആ എർത്ത്‌ കമ്പിയിൽ ചാണകം ചവിട്ടിയ കാലുയർത്തി ഉരചതും.. ആ  പ്രദേശത്തെ മൊത്തം ഇരുട്ടിലേക്ക്‌ തള്ളി വിട്ടു കൊണ്ട്‌ ഠമാർ പടാർ എന്ന ശബ്ദ വിന്യാസത്തൊടെ തീയും പുകയും ഉയർന്നതും ഒരുമിചായിരുന്നു...ചളിയിൽപൂണ്ട മുഖം ഒന്നു കൂടെ കരുവാളിക്കുകയും... വായിൽ നിന്നു പുലകുഴലിലൂടെ എന്ന വണ്ണം കറുത്ത പുക നിർലോഭം നിർഗ്ഗമിക്കുകയും... തൽസമയം ചാഞ്ഞു കിടന്നിരുന്ന തലമുടി മുള്ളൻ പന്നിയുടെ മുള്ളുകൾ പോലെ മുകളിലോട്ട്‌ വിഭ്രജിക്കുകയും ചെയ്തു... ഈ കാഴ്ചകളെല്ലാം കണ്ട്‌ ഒരിക്കലുമില്ലാതിരുന്ന അന്തം വിട്ടു കുന്തമായി അരികിൽ കൊണെപ്പി വായും പൊളിചു നിന്ന്... അതെ സമയം അതുവഴി യാദ്രുശ്ചികമായി വന്നിരുന്ന ഗ്രാമത്തിന്റെ അഭിനവ ഫ്രീക്കൻ ഈ അസുലഭ കാഴ്ചകണ്ട്‌. മതിമറന്ന് ... കൊണെപ്പിയുടെ വിവിധ വർണ്ണ ഗ്ലാസ്‌ എടുത്ത്‌... തള്ളാശാന്റെ മുഖത്ത്‌ ഫിറ്റ്‌ ചെയ്തു... തന്റെ മൊബെയിൽ എടുത്ത്‌ ഒരു ഫോട്ടോ കീചി.... അപ്പൊഴും തള്ളാശാന്റെ വായിൽ നിന്നും കറുത്ത പുക നിർഗ്ഗമിച്‌ കൊണ്ടെയിരുന്നു...
തുടർന്ന് ടി ഫോട്ടോ അപ്പൊ തന്നെ അഭിനവ ഫ്രീക്കൻ തന്റെ എഫ്‌ ബിയിൽ തള്ളാശാൻ ഫ്രീക്‌ മോഡ്‌ ഓൺ....എന്ന അടിക്കുറിപ്പോടെ പോസ്റ്റ്‌ ചെയ്യുകയും കിലോ കണക്കിനു ലൈകുകൾക്ക്‌ ഉടമയാകുകയും ചെയ്തു...
ആ ഷോക്കിൽ വിഭ്രംജിച്ച തള്ളാശാന്റെ തലമുടി പിന്നീടൊരിക്കലും പൂർവ്വ സ്ഥിതി പ്രാപിച്ചില്ല... പക്ഷെ വീണതും വിദ്യയാക്കി തള്ളാശാൻ നാടനിൽ നിന്നും ഫ്രീക്കനിലേക്കും... ഇന്റർ നാഷണൽ തള്ള്‌ ലോകത്തേക്കും. ... യോ യോ നൃത്ത ചുവടുകളിലേക്കം പരിണമം നടത്തി... അത്‌ ഇന്നും നിർബാധം തുടരുന്നു...
ശുഭം...
Warning
ഇത് ഒരു സങ്കല്പ സൃഷ്ടിയാണ്. പേരുകൾ, പ്രതീകങ്ങൾ , ബിസിനസുകൾ, സ്ഥലങ്ങൾ, സംഭവങ്ങൾ എല്ലാം രചയിതാവിന്റെ സങ്കല്പങ്ങള്‍ മാത്രമാണ്. യഥാർത്ഥ പേരെ ജീവനുള്ള / മരിച്ച , അല്ലെങ്കിൽ യഥാർത്ഥ ഇവന്റുകളിലെ ഏത് സമാനതകൾ വെറും യാദൃച്ഛികം ആണ്

TAGS:- ചെറുകഥ, Cherukadha, Small Story, Story, Real Story, Malayalam Story, True Story, True Incident, Experience, Nostalgia, Old is Gold, funny, audio, thrissur, chettuwa, fishes, back waters, river, chettuwa puzha, FAC, Mahathma Brothers Chettuwa, BUSSINESS, face,stylish, traditional, trendy, Challengers, GSAC, Memans, fiction, Malayalam fiction, south Indian story, Kerala story.

കുഞ്ഞിപ്പയും കിണറ്റിലെ വെള്ളവും

എൻറെ ഓർമ്മയുടെ താളിൽ മാത്രം ഒതുങ്ങി പോകേണ്ടതാണ് .
എങ്കിലും ഇതിൽ പറയുന്നവരുടെ തുടിപ്പുകൾ എന്നിൽ ഇപ്പോളും നിലനിൽക്കുന്നതു
കൊണ്ട് അങ്ങിനെയൊന്നിന് കഴിയുന്നില്ല.     
ഞങ്ങളുടെ ഇടയിൽനിന്ന് ചിറകറ്റു വീണ മുന്ന്  പ്രിയപ്പെട്ടവർക്കായി ഇത് ഞാൻ സമർപ്പിക്കുന്നു.
കോരിചൊരിയുന്ന ആ മഴ ദിവസത്തിൽ വയസ്സൻ കുടയും ചൂടി ഞങ്ങൾക്ക് ഉത്സാഹമേകി ആ അതിഥി വന്നു ചേർന്നു. കുഞ്ഞിപ്പാന്ന് വിളിക്കുന്ന ഇയാൾ ഞങളുടെ ബന്ധുവാണോയെന്നറിയില്ലങ്കിലും
കൊലുന്നനെയുള്ള ആ ശരീരം സ്നേഹത്തിൽ പൊതിഞ്ഞതായിരുന്നു. 
.കേട്ട് കൊണ്ടിരിക്കുന്ന വാക്കുകളെ അതിവേഗത്തിൽ നർമ്മം ചേർത്ത്
കൂടെയുള്ളവരെ "ഒന്നിരുത്തുക "എന്ന നിഷ്‌കളങ്ക സ്വാഭാവം കൂടെ യുള്ളതുകൊണ്ട് ഞങ്ങൾക്കെല്ലാം ഈ സരസ്സനെ വലിയ ഇഷ്ടമായിരുന്നു .ഈവക വികൃസുകൾ കൂട്ടത്തിൽ ഇളയവൻ സലാം ഇയാളിൽ നിന്നും അന്നേ സ്വായത്തമാക്കിയിരുന്നു .എപ്പോഴെങ്കിലും ഒരു തവണ അവനെ തൊട്ടറിഞ്ഞവർക്കുള്ളിൽ  അത് ഒരു സ്നേഹമായി ഇപ്പോഴും കിടക്കുന്നുണ്ടാവും.
വീട് ഒരേ ജില്ലയിലാണെങ്കിലുംകുഞ്ഞുപ്പാടെ മിട്ടായി പൊതിക്കും
ഈ സന്തോഷമുള്ള കൂടികാഴച്ചകൾക്കും രണ്ടോ മൂന്നോ മാസത്തെ ദൈർഘ്യം മുണ്ടാവുറുണ്ട് . ശീല കീറി തുടങ്ങിയ കുടയുടെ മഹിമ ഒന്ന് പൊലിപ്പിച്ചാണ് കോലായിയുടെ  ഒരു മൂലയിൽ അത് ചാരിവെക്കുക അന്നും അങ്ങിനെതന്നെയായിരുന്നു
ഞാൻ പത്താംതരം അതിഗംഭീരമായി എഴുതി കോളേജ് സ്വപ്നത്തിൽ മുങ്ങി നടക്കുന്ന കാലം .ചായ കുടിച്ചു വട്ടം കൂടിയിരിക്കുന്ന നേരത്ത്
വാപ്പനോടൊരു ചോദ്യം"എന്താ ഹമീദെ  ഇയ്യ്‌ ഇവനൊന്നും തിന്നാൻ
കൊടുക്കിണ്ണില്ലേ വല്ലാതെ ഷീണിക്കുന്നല്ലോ " ഇളയവൾ തലയാട്ടി അർത്ഥം വെച്ച് ചിരിതുടങ്ങി. ഈ രൂപത്തിന്റെ പേരിൽ മറ്റുള്ളവരുടെ മുൻപിൽ കോബ്ലെക്സ് അടിച്ചു നടക്കുക്കയാണ് ഞാൻ
അപ്പോൾ  "നീ വന്നേ കുഞ്ഞിപ്പ ഒരു മരുന്ന്പറഞ്ഞുതരാം" ചൊറിഞ്ഞു വന്നെങ്കിലും തെക്കേലെ ദിനിയേയും ഷൈജുവിനെയുംപോലെ വണ്ണം ഒരു ആഗ്രഹമായിരുന്നതിനാൽ  അടുത്ത് ചെന്നിരുന്നു. "വിഷമിക്കേണ്ട ഞാൻ അധികം പ്രയാസമില്ലാത്ത ഒരു പൊടികൈ പറഞ്ഞു തരാം". അദ്ദേഹം ആസ്പത്രിയിലെ ഡോക്ടറെ പോലെ എന്റെ ഞാടി ഞരമ്പ് കളിലൊക്കെയൊന്നമർത്തിട്ടു പ്രിസ്ക്രിപ്ഷൻ വായാൽ മൊഴിഞ്ഞു ."മോൻ  രാവിലെ അതായത് സുബ്ഹിബാങ്കിനു ശേഷം മുറ്റത്തെ കിണറ്റിൽ പൊയി വെള്ളം കോരി അതിൽ നിന്ന്  രണ്ടോ മൂന്നോ ഗ്ലാസ്  കുറച്ചു നാൾ സേവിക്കുക ഇൻശാഅല്ലാഹ് ഫലം കാണും."
മഴ തോർന്ന തണുപ്പുള്ള ആ രാത്രിയിൽ  എന്റെ സ്വപ്നങ്ങൾക്ക്  ഒരു ഉന്മേഷമുണ്ടായിരുന്നു രാജുവിനും ജീൻസിനും ബൈജുവിനും
മിടയിൽ സ്കൂളിലേക്ക് ഗർവോടെ നടക്കുന്നതും .വൈകീട്ട് സ്കൂൾ മേപ്രത്ത്നിന്ന് കളികഴിഞ്ഞു ഷർട്ടൂരി MES സെന്റററിലേക്ക് ബാബുക്കയോടൊപ്പം ഒരു പോക്ക് അത്തരം കിനാവിൽ മുഴുകി എപ്പോഴോ  ഉറങ്ങിയ ഞാൻ പുലർച്ചെ ബാങ്ക്കേട്ടാണ്ഉണർന്നത് കുഞ്ഞിപ്പ വൈദർ കല്പിച്ച പ്രകാരം ചികിത്സാ രീതിക്കു അന്ന് തന്നെ തുടക്കം കുറിച്ചു .ആഴ്ച പിന്നിട്ടപ്പോൾ കുളക്കടവിൽ വണ്ണത്തിന്റെ കാര്യത്തിൽ എന്നേക്കാൾ മോശമല്ലാത്ത ഷിലോഷിനടുത്ത് ശരീര പരിശോധനക്കായി നിന്നു  .എനിക്ക് പ്രത്യകിച്ച് ഒരു മാറ്റവുമില്ലന്ന് അവൻറെ നോട്ടത്തിൽ നിന്ന്ത്തനെ ഊഹിച്ചെടുത്തു . അവൻ കുളക്കടവിലെ കല്ലിൽ ചെരുപ്പ്  ഉരച്ചു ഉരച്ചു വൃത്തിയാക്കുന്ന പണിയിൽ വ്യാപൃതനായി  . കൂട്ടത്തിൽ അവൻറെ മാത്രം ശീല മായിരുന്നു അത്. ( മഹേഷിന്റെ പ്രതീകാരം എന്ന സിനിമയിൽ ഷില്ലു നീ ചെയ്യുന്നതുപോലെ ഒരു സീൻ ഉണ്ട് )
രാവിലത്തെ വെള്ളം കുടിയുടെ കാര്യം അവനോടും ഒന്ന് പരീക്ഷിച്ചോളു എന്ന ഉപദേശവും കൊടുത്തു . അതിന്റെ റിസൾട്ട്
വൈക്കീട്ട് പീടികത്തിണയിലെ  ഉപ്പുംപെട്ടി അദ്ധ്യക്ഷ കസേരയാക്കി
സാലാം എൻറെ പുലർകാല കായിക പരിപാടികളെ കുറിച്ച്
ചർച്ച തുടങ്ങിയിരിക്കുന്നു .  കുഞ്ഞിപ്പാടെ  മുൻകാല ചികത്സകൾ ഫലിച്ചതിന്റെ പൊടിപ്പും തെങ്ങലും അദ്ധ്യക്ഷനിൽ നിന്ന് കേട്ട ഷിത്തും കുട്ടനും 'തടിച്ച് 'കിഴക്കു നിന്ന് റോഡിലേക്ക്  നടന്നു വരുന്ന സിനിമാനടൻ അബ്ബാസ്‌ക്കയെ എന്നിലേക്ക് ആവാഹിച്ചു ചുറ്റും കൂടി , ഷാജിമാർ (np vm ) നിർമലേട്ടന്റെ തുന്നൽ കടയിലെ ടാപ്പ് വെച്ച് എന്റെ നെഞ്ചും കൈത്തണ്ടയും അളന്നു ചുമരിൽ അക്കങ്ങൾ കുറിച്ചിട്ടു. കാർത്തിയേട്ടൻ കടയുടെ  ചുമരിൽ ചുണ്ണാമ്പു പൂശുന്നതുവരെ, രാജുവും സംഗീതും സനത്തും സുമിത്തും  ആ അക്കങ്ങളേക്കാൾ വലിയതൊന്നെഴുതാൻ എന്നെ ദിനം പ്രതി അച്ചാറും പുള്ളിയും തന്ന് പ്രോത്സാഹിപ്പിച്ചു കൊണ്ടിരിന്നു തൊടിയിലെ വെള്ളം കോരലും കുടിയും, കൂട്ടുകാരുടെ കാളിയാക്കലിന്റെ വോളിയം കൂടിയതല്ലാതെ ശരീരത്തിൽ കൂടുതലായി ഒന്നും ഉല്പാദിപ്പിച്ചില്ല എന്നതാണ് സത്യം.
പിന്നത്തെ  വേനലിൽ നട്ടുച്ചക്ക് കോളേജിൽ നിന്നു വീട്ടിലെത്തിയ ഞാൻ  കാലൻ കുട യഥാ സ്ഥാനത്തും വൈദ്യർ ചാരുകസേരയിലും വിശ്രമിക്കുന്നതു കണ്ടു. താ വരുന്നു ആ അസ്ത്രം "എന്താ താച്ചിയെ ഇവനിങ്ങനെ കൊള്ളി കണക്കെ  മെലിഞ്ഞു വരുന്നേ" അരികിലേക്ക് വിളിക്കും മുൻപേ  മറുപടിയായി രാവിലെ കോരി കുടിക്കാതെ പോയ ഗ്ലാസ് വെള്ളം കൈൽ കൊടുത്ത്‌ അമർഷത്തോടെ പിറുപിറുത്തു, "ഇത് കുടിച്ച്‌ ഇങ്ങളെങ്കിലും തടിച്ചു
കൊഴുക്കട്ടെ"
പ്രിയപ്പെട്ട  ഷില്ലു ദിനി  സലാം നിങ്ങളുടെ ചുരുങ്ങിയ ജീവിതം ഞങ്ങൾക്ക് എതൊക്കയോ ഒരുപാട് നൽകിയിട്ടുണ്ട് ........
-കാദർ. ആർ. വി. സി. ഹമീദ്
Warning
ഇത് ഒരു സങ്കല്പ സൃഷ്ടിയാണ്. പേരുകൾ, പ്രതീകങ്ങൾ , ബിസിനസുകൾ, സ്ഥലങ്ങൾ, സംഭവങ്ങൾ എല്ലാം രചയിതാവിന്റെ സങ്കല്പങ്ങള്‍ മാത്രമാണ്. യഥാർത്ഥ പേരെ ജീവനുള്ള / മരിച്ച , അല്ലെങ്കിൽ യഥാർത്ഥ ഇവന്റുകളിലെ ഏത് സമാനതകൾ വെറും യാദൃച്ഛികം ആണ്

TAGS:- ചെറുകഥ, Uncle and the well water, well, water, rainy season, nadan, udayipp, childhood story, uncle story, Cherukadha, Small Story, Story, Real Story, Malayalam Story, True Story, True Incident, Experience, Nostalgia, Old is Gold, funny, audio, thrissur, chettuwa, fishes, back waters, river, chettuwa puzha, FAC, Mahathma Brothers Chettuwa, Challengers, GSAC, Memans, fiction, Malayalam fiction, south Indian story, Kerala story.

ഭൃഷ്ട്ട്

"ക്ലാവുപിടിച്ച ഓട്ടുപാത്രത്തിലെ കരിന്തല വെളിച്ചം കരിപുരണ്ടു മിഴിമങ്ങി തുടങ്ങി..
വടക്കിനിതളത്തിനകത്തുനിന്നും തുലാം വെളിച്ചമെങ്ങോ ഈ ഇടനാഴിയിലായി എത്തിനോക്കിയത്രേ..
വെള്ളവസ്ത്രം പുതപ്പിച്ചു, വെറും ദേഹമായ് ഈ ഇരുട്ടുമുറിയിൽ അവളെ തളച്ചിട്ടതെന്നോ??
അടിച്ചു പതംവരുത്തിയ പുറവും..പദാർത്ഥങ്ങൾ എത്തിനോക്കാതെ വലിഞ്ഞമർന്ന വയറും..
വിലക്കപ്പെട്ടു നീരെറുക്കാൻ ദാഹജലം പോലുമില്ലാതെ,..ദേഹസുഖമില്ലാത്തവൾ അത്രയും ദീനപ്പെട്ടുപോയെന്നോ??
പതിനഞ്ചാം പ്രായത്തിൽ മൂത്തനബൂതിരി വേളികഴിച്ചു വേദംചൊല്ലി ഇല്ലാതായി കൊണ്ടുവന്നതല്ലേ..അന്തർജ്ജനത്തെ!!
വേദഗ്രന്ഥങ്ങളെല്ലാം ഗ്രഹിച്ച ആത്തെമാരെകണ്ടു കുശുമ്പോടെ നോക്കിയതല്ലേ..താത്രി.. അന്ന് നമ്മൾ!!..
കുടിവെപ്പിൻ രണ്ടു നാൾ കഴിയും മുന്നേ വേട്ടയാൾ ദീനം വൈഷമിപ്പിച്ചുപോയ്..
താലിച്ചരടറുത്തതും അവളുടെ മുൻജന്മ പാപമെന്നോ??...
അണിഞ്ഞയുടയാട ആഭരണങ്ങളെല്ലാം,..അന്ന് അകത്തളത്തിലായി ഊരിമാറ്റി-
ഒരിറ്റു കണ്ണീർപൊഴിക്കാതെ ഏകാന്തയായ് കൊന്തക്കാലിലിരുന്നില്ലേ അന്നവൾ മടപ്പുരക്കകത്തായ്!!..
ഭർതൃസുഖം അനുഭവിക്കുംമുന്നേ വൈദവ്യയോഗം പൂണ്ടവൾ..വന്നുകയറിയതു ഇല്ലത്തിനു ശാപമോ??
മുറുക്കിത്തുപ്പിയില്ലേ കാരണവന്മാർ..
അകത്തുള്ളോർ അകത്തിരുന്നു പിറുപിറുത്തതും,..
സഭാപ്രമാണികൾ പൂമുഖത്തിരുന്ന് മുറുക്കിച്ചുവച്ചു മുറുമുറുത്തതും,..
വടക്കേ വാതിൽക്കൽ ദാസിപ്പെണ്ണുങ്ങൾ ഈശലായ് കഷ്ട്ടംപിടിച്ചുനിന്നതും ,..
കണ്ടുനിന്നവർ അന്ത്യോപചാരങ്ങൾചൊല്ലി പിരിഞ്ഞതും,..നീ മറന്നുപോയോ??
മട്ടുപ്പാവിനകത്തെ കിളിവാതിലിലൂടെ അവളെ കഷ്ട്ടിച്ചു എത്തിനോക്കിയില്ലേ മന്ദമാരുതൻ!!..
തെയ്യവും, തോറ്റവും, ഉത്സവങ്ങളും ഇക്കാലങ്ങളിൽ കഴിഞ്ഞെത്രെ,..അവൾക്കതെല്ലാം തീണ്ടലെത്രെ!!..
മഷിപുരണ്ട കോമരങ്ങൾ മനക്കലായ് കെട്ടിയാടിയപ്പോൾ,...അമ്മാത്തെ പുലയടിയന്തിര മുണ്ണാൻ കഴിയാതിരുന്നില്ലെ താലിച്ചരടുത്തവൾ!!..
ഓലക്കുടയാൽ മറച്ചൊരാ മേനിയും,എഴുന്നള്ളുമ്പോൾ കേട്ടിടുന്ന  മണിയടിയും,.. ദിനകരനുദിക്കുന്നനേരത്ത് ദിനം കാണുന്ന കാഴ്ചകളല്ലേ!!..
എപ്പോളായ് യൗവനം പൂത്തുലഞ്ഞ നാൾ,..പുഷ്പിണിയായ് അവൾ,..കോലോത്തെ ദാസിപ്പെണ്ണുങ്ങളാകെ അടക്കം ചൊല്ലി ആത്തെയമ്മ ദോഷപ്പെട്ടുപോയല്ലോ ഏതോ കരങ്ങളാൽ!!...
വേദനിയമങ്ങൾ തെറ്റിച്ചവൾ,..പ്രകൃതിനിയമം നശിപ്പിച്ചവൾ, പിഴച്ചവൾ,വ്യാരണം..
ഇല്ലത്തെ അകത്തളങ്ങളാകെ ശാപവാക്കിനാൽ എങ്ങും തോരണങ്ങൾ ചാർത്തി!!
ആതിയമ്മാരുകുട്ടി ചെയ്ത കൊടിയ തെമ്മാടിത്തരം,.. അങ്ങ് അക്കരെ ദേശംവരെ  ഖ്യാതിയായി!!
അപ്പുറത്തെ പുരക്കലെ രത്നങ്ങൾ കളിയാലേ മൊഴിഞ്ഞു "അറുപത്തിരണ്ടു ആൺകളെ മോഹിച്ച മറ്റൊരു കുറിയേടത്തു താത്രി പെൺകിടാവോ ഇവൾ ??"
സമർത്ഥവിചാരംതന്നെ ഇനിയടുത്തതെന്നു ചൊല്ലി,..കാരണവർ നീണ്ട വടിയാൽ തല്ലിപതംവരുത്തി,.. വലിച്ചെറിഞ്ഞതല്ലേ അവളെ ഇരുട്ടറക്കുള്ളിൽ!!..
സാതന വിചാരണ ചെയ്യാൻ സ്മാർത്തനും തുണക്കാരും ഇല്ലത്തെഴുന്നള്ളി,.. തമ്പ്രാക്കൾ ബ്രാഹ്മണോപചാരം ചൊല്ലി ആനയിച്ചില്ലേ അറവാതിൽക്കൽ!!.
"ഹേ,..ദാസിപ്പെണ്ണേ..ആരായുവിൻ..അവരോടായി..ധർമശാസ്ത്രം തെറ്റിച്ചവൾ,..സാതനം..ആരാണ് ഗർഭത്തിൻ കാരണക്കാരൻ??"
"മിഴിനീർപൊഴിച്ചു സാതനം മൂകമായ് ഇരിക്കുന്നു,..ഉത്തരങ്ങൾ നെടുവീർപ്പുകളായ് മാത്രം പൊഴിച്ചതല്ലോ…അടിയൻ!!"
"തേളുകൾ,പാമ്പുകൾ ഇരുളറക്കുള്ളിൽ ഇഴയട്ടെ,..പനയോല പായയിൽ കെട്ടിയിട്ടവളെ ഉരുട്ടി ഇഴക്കട്ടെ,..അശ്ലീകരം,..വായിലെന്താ കൊഴുവാണോ??"
ദിനങ്ങൾ നാലുനാളായി, കൊടിയ പീഡനം,..ദുസ്സഹം..മൊഴിഞ്ഞവൾ ദോഷപ്പെടുത്തിയത് കോലോത്തെ കൊച്ചുതംബ്രാനെത്രെ!!...
സ്വരൂപം ചൊല്ലൽ,ദേഹവിച്ഛേദം,..അഗ്നിപരീക്ഷകളേറെയായി കഴിഞ്ഞു,..നടതള്ളൽ നടക്കട്ടെയിനി,..കുളിച്ചു കഴിച്ചീടെണം ശുദ്രഭോജനം!!
നടുമുറ്റത്തായി തൂശിയിലയിൽ പിണ്ഡങ്ങളുരുട്ടിവെച്ചു സ്വപ്നങ്ങളെ കൊത്തിപ്പറിക്കുവാൻ മന്ത്രമുരുവിട്ടു വിളിച്ചില്ലേ കൈകൊട്ടി കാകൂട്ടങ്ങളെ!!..
മുഷിഞ്ഞവസ്ത്രവും, ജീവിതവും അടക്കം ചെയ്ത ഭാണ്ഡകെട്ടു- കക്ഷത്തിലായ് തിരുകിവെച്ചു,..പടിയിറക്കിവിട്ടില്ലേ അവളെ നടുത്തെരുവിലേക്കായ്!!...
അന്നു രാവിൽ അമ്പലപുഴ-ക്കരയിലായി വാവിട്ടലറി ചോരതുപ്പി ഉറഞ്ഞുതുള്ളി അലറി വിളിച്ചൂ.. താത്രീ..വടക്കിനിത്തറയിലെ കരിഞ്ചാമുണ്ഡി തെയ്യം..."
-ഷഫീഖ്
Warning
ഇത് ഒരു സങ്കല്പ സൃഷ്ടിയാണ്. പേരുകൾ, പ്രതീകങ്ങൾ , ബിസിനസുകൾ, സ്ഥലങ്ങൾ, സംഭവങ്ങൾ എല്ലാം രചയിതാവിന്റെ സങ്കല്പങ്ങള്‍ മാത്രമാണ്. യഥാർത്ഥ പേരെ ജീവനുള്ള / മരിച്ച , അല്ലെങ്കിൽ യഥാർത്ഥ ഇവന്റുകളിലെ ഏത് സമാനതകൾ വെറും യാദൃച്ഛികം ആണ്

TAGS:- Marriage, child marriage, rituals, Rust, iron, roof, clav, klav, clay, traditional, village, home, women, old, history, cast, discrimination, ചെറുകഥ, Cherukadha, Small Story, Story, Real Story, Malayalam Story, True Story, True Incident, Experience, Nostalgia, Old is Gold, funny, audio, thrissur, chettuwa, fishes, back waters, river, chettuwa puzha, FAC, Mahathma Brothers Chettuwa, Challengers, GSAC, Memans, fiction, Malayalam fiction, south Indian story, Kerala story.

മാരിവില്ലിൻ തേൻ മലരെ ...മാഞ്ഞു പോകയോ ...?

ആ തൈപ്പൂയ കാവടിയാട്ടക്കാലം ...സ്‌കൂളിൽ നിന്നു നെരത്തെ ഇറങ്ങി ...ഏതു ഉത്സവങ്ങളായാലും അതു കുട്ടികൾക്ക്‌
ആഘോഷം തന്നെ..ആനയും അമ്പാരിയും
കണ്ട് സായൂജ്യമടയും കാലം ...സെൻ .തോമസ്
പള്ളി പെരുന്നാളായാലും ...ഫഖീർ സാഹിബ്‌
ചന്ദനക്കുടമായാലും ...വിശ്വാസത്തെക്കാൾ
അപ്പുറം ...നാടിന്റെ , നാട്ടുകാരുടെ ഒരു
കൂട്ടായ്മയുടെ ...ആഘോഷമാണ്...അന്നൊന്നും
ജാതിയുടെയോ മതത്തിന്റെയോ വേലികെട്ടുകളും ഉണ്ടായിരുന്നില്ല... മാരിവില്ലിലെ  വർണങ്ങളും ആര്ക്കും തീറെഴുതി കൊടുത്തിരുന്നില്ല ....!!
ഇന്നു നാം സ്വാതന്ത്ര്യത്തിൻ എഴുപതു ആണ്ടുകൾ ആഘോഷിക്കുമ്പോൾ
സത്യത്തിൽ സ്വാതന്ത്ര്യമാണോ
ദുസ്വാതന്ത്ര്യമാണോ നാം അനുഭവിക്കുന്നത്.?
എന്ന സന്ദേഹത്തിലാണ്‌...ജനങ്ങൾ ...
സ്വന്തം അച്ഛനമ്മമാരെ
തെരുവിൽ ഉപേക്ഷിക്കാനുള്ള സ്വതന്ത്ര്യം
അല്ലങ്കിൽ ഗൾഫിന്റെ  യൊ മറ്റു വിദേശ
രാജ്യങ്ങളിലെ പ്രവർത്തനങ്ങൾകൊണ്ട് നേടിയ
സമ്പത്ത്‌ ...കൊണ്ടു ഉണ്ടാക്കിയ രമ്യ ഹര്മങ്ങളിൽ ജീവിക്കാൻ വൃദ്ധരായ മാതാപിതാക്കൾക്ക് സൗന്ദര്യം പോരാത്തതിനാൽ
ശാന്തി ഭാവനങ്ങളി ൽ കൊണ്ടു തള്ളാനുള്ള സ്വാതന്ത്ര്യമോ?
പിഞ്ചുപൈതങ്ങളിൽ പോലും പശിദാഹംതീരക്കും കാടന്റെ ലീലകൾക്കുള്ള സ്വാതന്ത്ര്യമോ?
പണത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത വരുടെ കുടിലത കൾക്കുള്ള  സ്വതന്ത്ര്യമോ.?
ജതിയുടെയും മതത്തിന്റെയും കൊടിയുടെയും  നിറം പറഞ്ഞു
എണ്ണം പറഞ്ഞ വിട്ടുകൊണ്ട് ജീവഹാനി വരുത്തി താണ്ഡവമാടും
കഴുകൻ മാരുടെ സ്വതന്ത്ര്യമോ?
ഗ്രാമോത്സവ കാഴ്ചകളും കണ്ടു ഞങ്ങൾ പാലത്തിനു മുകളിലെത്തി
മേഘാവൃതമായ ആകശ താഴ്‌വരയിൽ
ഒരു കുഞ്ഞു മഴവില്ല് ....!!!
അശരീരി യെന്നോണം ഒരു ശബ്ദം ഞങ്ങൾകേട്ടു ....
" മാരിവില്ലിൻ തേൻ മലരെ   മാഞ്ഞു പോകയോ ?"
മഴവില്ലിൻ സപ്ത വർണ്ണങ്ങളുടെ ഒരു വലിയ
കണ്ണുനീർ തുള്ളി...വിനയപൂർവ്വം പറഞ്ഞു
"കുട്ടികളെ നിറത്തിന്റെ പേരുപറഞ്ഞു നിങ്ങൾ
ഞങ്ങളെ വേർപ്പെടുത്തരുത് ...എന്നിലെ  റെഡും , ഓറഞ്ചും ,യെല്ലോ ,ഗ്രീൻ ,ബ്ലൂ ,ഇൻഡിഗോ ,വയലറ്റ് ഈ വർണങ്ങൾ ഒന്നിച്ചു നിൽക്കുമ്പോഴുള്ള സൗന്ദര്യം
ഭിന്നിച്ചുനിക്കുമ്പോൾ ലഭിക്കില്ല ..."
ഈ ഐക്യ  ചിന്തയാകട്ടെ ഈ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മാറ്റ് കൂട്ടേണ്ടത്...
അബ്ദുള്ളകുട്ടി
Warning
ഇത് ഒരു സങ്കല്പ സൃഷ്ടിയാണ്. പേരുകൾ, പ്രതീകങ്ങൾ , ബിസിനസുകൾ, സ്ഥലങ്ങൾ, സംഭവങ്ങൾ എല്ലാം രചയിതാവിന്റെ സങ്കല്പങ്ങള്‍ മാത്രമാണ്. യഥാർത്ഥ പേരെ ജീവനുള്ള / മരിച്ച , അല്ലെങ്കിൽ യഥാർത്ഥ ഇവന്റുകളിലെ ഏത് സമാനതകൾ വെറും യാദൃച്ഛികം ആണ്

TAGS:- ചെറുകഥ, Cherukadha, Small Story, Story, Real Story, Malayalam Story, True Story, True Incident, Experience, Nostalgia, Old is Gold, funny, audio, thrissur, chettuwa, fishes, temple, back waters, river, festivl, village, joy, hapiness, childrens, toys, elephant, chettuwa puzha, FAC, Mahathma Brothers Chettuwa, Challengers, GSAC, Memans, fiction, Malayalam fiction, south Indian story, Kerala story. 

ഒരു പ്രവാസിയുടെ നാട്ടിലെ സ്വാതന്ത്രദിന ഓർമ്മകൾ (Independence day Memories of an Expat)

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നാട്ടിൻ പുറത്ത്‌  ഒരുത്സവം പോലെ കൊണ്ടാടിയ ഒരു കാലം, അതായത്‌ ഒരു പതിനഞ്ച്‌ വർഷം മുൻപ്‌. പഠനത്തിനും ജോലിക്കുമിടയിൽ കിട്ടിയ രണ്ട്‌ വർഷത്തെ തിരക്കൊഴിഞ്ഞ കാലം. വീട്ടിലെ ചട്ടക്കൂടിനകത്ത്‌ നിന്ന് തഞ്ചത്തിൽ പുറത്ത്‌ ചാടി മൈതാനത്തും നാട്ടു ഇടങ്ങളിലും കളിയും നാടകവും കല്യാണ വീടുകളിൽ തലേനാൾ ഒത്ത്‌ കൂടുന്ന ഗാനമേളകളും ക്ലബ്ബിന്റെ വാർഷികവും പരിപാടികളുമായ്‌ കൂട്ടുകാരോടൊത്ത്‌ രാത്രി 2 മണി വരെ വൈകിയെത്തുന്ന രസകരമായ കാലം. കർക്കശക്കാരനായ വാപ്പ നാട്ടിൽ മൈക്കിന്റെ മുൻപിലും സ്റ്റേജിലും മകനെ കണ്ട്‌ തുടങ്ങിയതും ചെയ്യുന്ന കാര്യങ്ങൾ നല്ലതാണെന്ന ബോധ്യം വന്നതും കൊണ്ടും വലിയ എതിർപ്പ്‌ ഒന്നും കാണിച്ചിരുന്നില്ല. ആ സമയത്താണു ജീവിതത്തിൽ നല്ല സൗഹൃദങ്ങളെ തിരഞ്ഞ്‌ കൂടെ കൂട്ടാൻ കഴിഞ്ഞതും. അതിൽ വലിയ സ്ഥാനമാണു നൗഫലിനു. മിക്കവാറും എല്ലാ കാര്യങ്ങളിലും ഒരേ അഭിരുചികളും. ഒരുമിച്ചായിരുന്നു പിന്നീട്‌ എല്ലാ കാര്യങ്ങൾക്കും. ക്ലബ്ബിന്റെ നോട്ടീസുകൾ ഡ്രാഫ്റ്റ്‌ ചെയ്യുക , ഉത്സവ പറമ്പുകളിൽ നല്ല വാട്സ്‌ ഉള്ള സൗണ്ട്‌ ബോക്സിൽ ക്ലബ്ബിന്റെ പരിപാടികൾ ഘന ഗാംഭീര്യത്തൊടെ പറയാൻ തള്ളി വിടുക, കല്യാണ തലേന്ന് കൂട്ടത്തിൽ നിന്ന് എഴുന്നേറ്റ്‌ പോയി മൈക്കിൽ അടുത്ത പാട്ടിനായി ക്ഷണിച്ച്‌ ഇടങ്ങേറാക്കുക, ക്ലബ്ബിന്റെ സൗജന്യ ഹെൽത്ത്‌ ക്ലിനിക്‌ ചർച്ചകൾ , വാർഷിക പരിപാടിക്ക്‌ വേണ്ടിയുള്ള നാടക റിഹേഴ്സലുകൾ അങ്ങിനെ നൗഫലും മുജീബും ഷബീർ അലിയും തുടങ്ങിയവരുമായുള്ള ചങ്ങാത്തത്തിന്റെ മനോഹരമായ കാലം.
സ്വാതന്ത്യ ദിന ആഘോഷങ്ങൾ വിപുലമായി നടത്തുമായിരുന്നു ഞങ്ങൾ . ക്ലബ്ബ്‌ പരിസരത്ത്‌ നാളികേരം ചിരകി പായസം വെച്ച്‌ രാവിലെ പതാക ഉയർത്തി ചേറ്റുവ സ്കുളിലെ കുട്ടികളെ അണിനിരത്തി വർഗ്ഗീയതക്ക്‌ എതിരെ റാലി സംഘടിപ്പിച്ച്‌ കുട്ടികൾക്ക്‌ കായിക മൽസരങ്ങൾ സംഘടിപ്പിച്ച്‌ പുഴുങ്ങിയ കോഴിമുട്ട , നേന്ത്ര പഴം തുടങ്ങിയവ സമ്മാനമായും അത്‌ നൽകാൻ അയൽ വക്കത്തെ രാജേട്ടനെയും സൊമേട്ടനേയും കുഞ്ഞ്‌ മൊയ്തീൻ ഇക്കായേം ക്ഷണിച്ച്‌ അങ്ങിനെ തടിച്ച്‌ കൂടുന്ന സമീപ വാസികളിൽ സ്ത്രീകൾക്ക്‌ കസേര കളിയും ചെക്കന്മാർക്ക്‌ വടം വലി മൽസരവുമൊക്കെയൊരുക്കി ഒരടിപൊളി കാലം. അങ്ങിനെയുള്ള സ്ഥിരം പരിപാടികൾക്ക്‌ ഇടയിൽ സ്വാതന്ത്ര്യ ദിനത്തിനു ഒരു നാടകം ചെയ്താലൊ എന്നായി അടുത്ത ചിന്ത.പിന്നീടുള്ള രാത്രികളിൽ ഉറക്കം തൂങ്ങുന്ന നൗഫലിനെ തട്ടി തട്ടി ഒരൊ ഡയലോഗും അങ്ങോട്ടും ഇങ്ങൊട്ടും പറഞ്ഞുറപ്പിച്ച്‌ സ്ക്രിപ്റ്റ്‌ റെഡിയാക്കി. ഷെമു , മിഥു , മുക്താർ , ബിന്ദേഷ്‌ , നബീൽ , റഫി അങ്ങിനെ എല്ലാവരേയും കൂട്ടി പിന്നീട്‌ നാടക റിഹേർസ്സൽ രാവുകൾ.
"ലീവിനു വരുന്ന പട്ടാളക്കാരനായ മകനെ കാത്ത്‌ റയിൽ വേ സ്റ്റേഷനിൽ കാത്തിരിക്കുന്ന അച്ഛൻ , മകൻ വന്നാൽ നാട്ടിലെ ഉത്സവത്തിനു മകനുമൊന്നിച്ച് തെയ്യം കാണുവാനും സന്തോഷകരമായ ദിനങ്ങൾ സ്വപ്നം കണ്ടിരിക്കുന്ന രംഗത്തിനു മറു ഭാഗത്ത്‌ പട്ടാള ക്യാമ്പും ലീവിനു വരാൻ ഒരുങ്ങുന്ന പട്ടാളക്കാരനെ ഉടനെ യുദ്ധഭൂമിയിലേക്ക്‌ അടിയന്തിരമായി തയ്യാറാകാൻ ഉത്തരവ്‌ വരുന്നതും , അതിർത്തിയിൽ വീരോചിതം പോരാടുന്ന പട്ടാളക്കാരനെ എതിർ സൈന്യം ബന്ധിക്കുന്നതും എതിർ പട്ടാള മേധാവിക്ക്‌ രാജ്യ സുരക്ഷാ വിവരങ്ങൾ കൈമാറാൻ തയ്യാറാകാതെ വീര മരണം ഏൽക്കേണ്ടി വരുന്നതും മകനെ പല ദിനം കാത്തിരുന്ന അച്ഛനു മുൻപിൽ ജീവനറ്റ മകനെത്തുന്നതും അതിലെ നാടകീയ വൈകാരിക രംഗങ്ങളും അടങ്ങുന്ന ഒരു നാടകം."
ദിവസങ്ങളോളം ഉള്ള റിഹേർസ്സൽ രാത്രികൾ. മൈതാനത്തെ ശബ്ദമുഖരിതമാക്കി പരിശീലന ദിനങ്ങൾ. ക്യാമ്പിലെ തമാശകൾ , പിണക്കങ്ങൾ , ഉജ്ജ്വല പ്രകടനങ്ങളുമായി നടന്മാർ,എങ്ങും ഉത്സാഹം...! ചുറ്റു വട്ടമുണർന്നു, ഞങ്ങൾ കുട്ടികൾക്ക്‌ പ്രൊത്സാഹനമായി ധാരാളം പേർ. നാടകാവതരണ ദിനം തലേ ദിവസം മുതൽ പായസം വെക്കലും പതാക ഉയർത്തലും റാലിയും വൈകീട്ടത്തെ നാടകത്തിനായുള്ള ഒരുക്കങ്ങൾ. സൗണ്ട്‌ ബോക്സ്‌ വന്നു. സ്റ്റേജും കാണികളും വ്യത്യാസമില്ലാതെ കാണികൾക്കിടയിൽ നിന്നും വശങ്ങളിൽ നിന്നുമെല്ലാം അഭിനേതാക്കൾ വരുന്ന രീതിയിലായിരുന്നു നാടകം രൂപ പെടുത്തിയിരുന്നത്‌. പട്ടാളക്കാർക്ക്‌ ഉള്ള വേഷങ്ങൾ തയ്യാർ , പശ്ചാത്തല സംഗീതമായി ബോർഡർ സിനിമയിൽ നിന്നും കാസറ്റിലാക്കിയ വെടിയൊച്ചകളും തീം മ്യൂസിക്കും എല്ലാം റെഡി. 5 മണി മുതൽ മൈതാനത്ത്‌ അനൗൺസ്മെന്റുകൾ തുടങ്ങി. എല്ലാവരും വലിയ ആവേശത്തിൽ. സംവിധായകരുടെ ഓട്ട പാച്ചിലിൽ ഞാനും നൗഫലും. ഉറക്കമൊഴിഞ്ഞ രാവുകൾക്ക്‌ സായൂജ്യമൊരുങ്ങുന്ന നാടക സന്ധ്യ. ഇരുണ്ട്‌ തുടങ്ങി , മൈതാനത്ത്‌ കുഞ്ഞ്‌ മക്കൾ വന്ന് തുടങ്ങി. ബോക്സിൽ അന്നത്തെ ഹിറ്റ്‌ പാട്ടുകൾ ശബ്ദിക്കാൻ തുടങ്ങി. സുഷമെച്ചിയുടെ കാർ പോർച്ചിൽ ആയിരുന്നു ഗ്രീൻ റൂം. വേഷങ്ങൾ ഇട്ട പട്ടാളക്കാർ , ചിലർക്ക്‌ കൊമ്പൻ മീശ. നടക്കാനിരിക്കുന്ന നാടകത്തിന്റെ തുടിപ്പ്‌ ഒരൊ മുഖത്തും വിരിഞ്ഞ്‌ നിൽക്കുന്നു. ആകാശം ഇരുട്ട്‌ കയറി , ദൂരെ നിന്ന് ചെറിയ ഇടി മുഴക്കങ്ങൾ , കാർമേഘങ്ങൾ വളരെ പെട്ടെന്നാണു നാടകമോഹങ്ങൾക്ക്‌ മേലെ ഉരുണ്ട്‌ കയറിയത്‌. കാറ്റ്‌ ശക്തമായി വീശി , പിന്നെയങ്ങോട്ട്‌ ചറ പറാന്ന് മഴ തുള്ളിക്ക്‌ ഒരു ക്വിന്റൽ കണക്കേ പെയ്യാൻ തുടങ്ങി. ആകെ ചളി പിളി , നെട്ടോട്ടങ്ങൾ. മഴക്ക്‌ ഒരു കൂസലുമില്ല , നിങ്ങളിനി നാടകം കളിക്കുന്നത്‌ കാണട്ടെ എന്ന മട്ടിൽ മണിക്കൂർ നീണ്ട മഴ ....!!!
മൈതാനം വെള്ളം കെട്ടി നിറഞ്ഞു. നിരാശരായി നാടകം ഉപേക്ഷിച്ച്‌ അന്നെല്ലാവരും മടങ്ങി. നടക്കാതെ പോയ മറ്റൊരു നാടക ശ്രമം. രസമായിരുന്നു ആ കാലം.
എല്ലാവർക്കും സ്വാതന്ത്രദിനാശംസകൾ
ഷെരീഫ്
Warning
ഇത് ഒരു സങ്കല്പ സൃഷ്ടിയാണ്. പേരുകൾ, പ്രതീകങ്ങൾ , ബിസിനസുകൾ, സ്ഥലങ്ങൾ, സംഭവങ്ങൾ എല്ലാം രചയിതാവിന്റെ സങ്കല്പങ്ങള്‍ മാത്രമാണ്. യഥാർത്ഥ പേരെ ജീവനുള്ള / മരിച്ച , അല്ലെങ്കിൽ യഥാർത്ഥ ഇവന്റുകളിലെ ഏത് സമാനതകൾ വെറും യാദൃച്ഛികം ആണ്

TAGS:- ചെറുകഥ, Cherukadha, Small Story, Story, Real Story, Malayalam Story, True Story, True Incident, independence, independence day, flag, tri color, clouds, dark, funny, lost dream, drama, heavy rain, stae, flopp, Experience, Nostalgia, Old is Gold, funny, audio, thrissur, chettuwa, fishes, back waters, river, chettuwa puzha, FAC, Mahathma Brothers Chettuwa, memories, Challengers, GSAC, Memans, fiction, Malayalam fiction, south Indian story, Kerala story.