Sunday, 14 August 2016

പല്ലാറിന്റെ മണിമുത്ത്.... (PEARL OF PALLAR)

വർഷങ്ങൾക്ക് മുൻപ് ശരിക്കു പറഞ്ഞാൽ  പല്ലാർ പുഴ കിഴക്കുംപുറം ഗ്രാമത്തിൽ പിറവിയെടുക്കുന്നതിനും മുൻപ് ആ കൊച്ചു ഗ്രാമത്തിൽ ഒരു കന്നി മാസത്തിലെ ചെറു കുളിരുള്ള പ്രഭാതത്തിൽ അവിടത്തെ പട്ടികളുടെ കുരയെ  പോലും തോല്പ്പിക്കുന്ന കരച്ചിലോടെ അവൻ ഈ ഭൂമുഖതെക്ക്  പിറന്നു  വീണു .. അവന്റെ മാതാപിതാക്കൾക്ക് മാത്രമല്ല കിഴക്കുമ്പുറാം എന്നാ കൊച്ചു ഗ്രമത്തിന്റെ പൊന്നോമനായായിട്ടയിരുന്നു അവന്റെ ആ തിരു പിറവി .. അതിലെ തന്നെ ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്നായിരുന്നു അവന്റെ ജന്മത്തോടെ ആ ഗ്രാമത്തിനു സമ്മാനമായി  അനുഗ്രഹമായി ലഭിച്ച  ഒരു കൊച്ചു അരുവി .... അവിടത്തെ ജല ക്ഷാമത്തിനു പരിഹാരമായി ..  വിവിധ തരത്തിലുള്ള മത്സ്യ സമ്പത്തും മറ്റു ജലജീവികളെ കൊണ്ടും അപൂർവ്വമായ സസ്യ ലതദിതകൾ കൊണ്ടും സമ്പന്നമായ ആ പുഴയെ  ആ ഗ്രാമവാസികൾ അവനോടുള്ള നന്ദി സൂചകമായി പല്ലാർ പുഴയെന്നു വിളിച്ചു ..... അതെ  അവൻ തന്നെ ആണു ഈ കഥയിലെ നിഷ്കളങ്ക നായകന് പല്ലാറുട്ടൻ... നാട്ടുകാരുടെ കണ്ണിലുണ്ണീയായ് വളര്ന്ന  പല്ലാറുട്ടന്റെ ജീവിതത്തിലെ കദനം നിറഞ്ഞ ഒരു  അനുഭവമാണ്  ഈ കൊച്ചു കഥയിലൂടെ ഞാൻ നിങ്ങളോടു പങ്കു വെക്കുന്നത് ..
കാലചക്രം തിരിഞ്ഞു കൊണ്ടെ ഇരുന്നു  പല്ലാറുട്ടൻ നാട്ടുകാരുടെ ഓമനയായ് വളർന്നു .. വിവധ കലാ കായിക മേഖലകളിൽ നിപുണനായിരുന്നു അവൻ ..  മികച്ച ചിത്രകാരൻ  .. തബലിസ്റ്റ് .. ഗായകൻ ... കളിമണ്ണിൽ നിന്നും ജീവൻ തുടിക്കുന്ന രൂപങ്ങൾ തീർക്കുന്ന ശില്പി ....ഒട്ടാൻ തുള്ളൽ വിദ്വാൻ ....തുടങ്ങിയ  വിവിധ കലകളിൽ മാത്രമല്ല നളന്റെ പിന്ഗാമി എന്ന് തന്നെ വിശേഷിപ്പിക്കവുന്ന തരത്തിൽ പാചക കലയിലും നിപുണനായിരുന്നു അവൻ ... അതേപോലെ തന്നെ കാല്പന്തുകളി കുറ്റിയും കോലും .. തോട്ടഭ്രാന്തി .. അയപ്ല  കോട്ടചാടി .. തുടങ്ങിയ തുടങ്ങിയ കായിക മത്സരങ്ങളിലും എന്നും മുൻപന്തിയിൽ തന്നെ നിന്നിരുന്നു.. ഇത്ര ഒക്കെ ആണങ്കിലും അവന്റെ സ്വഭാവ ശുദ്ധി അതിലേറെ തന്നെ എല്ലാത്തിനും മീതെ മികച്ചു തന്നെ നിന്നു.. നിഷ്കളങ്കത ...ആത്മാർഥത... വിനയം... അച്ചടക്കം എല്ലാത്തിന്റെയും സമ്മേളനമായിരുന്നു അവൻ ... അവന്റെ ആ ആരെയും ആകര്ഷിക്കുന്ന   സൽസ്വഭാവം  ...ആകെ മൊത്തം ഒരു സംഭവം  വൻ സംഭവം തന്നെയായിരുന്നു നമ്മൂടെ പല്ലാറുട്ടൻ.. ഇത്രയും എങ്കിലും ആമുഖമായി പറയണം ... അല്ലങ്കിൽ എത്ര തന്നെ പുകഴ്ത്തിയാലാണ് മതിയാകുന്നത് ....
അന്നും പതിവ് പോലെ കിഴക്ക് വെള്ള കീറി .. ആ നാടുണർന്നു പല്ലാർ പുഴയിൽ വേലിയേറ്റ സമയമായിട്ടു പോലും  കൊച്ചു ഓളങ്ങൾ ശ്രുതി മീട്ടിയോഴുകി ..  ഗ്രാമത്തിലെ ഔദ്യോഗിക മുക്കുവൻ മക്കുണൻ തന്റെ ആയുധങ്ങളായ   ചൂണ്ടക്കണയും ട്ടന്കീസും കൊളുത്തുകളും മണ്ണിരകളും  കോരുവലയും എല്ലാം എടുത്ത് കൊണ്ടു പുഴയിലിറങ്ങി  .... വേണുവേട്ടൻ എരുമയെ തീറ്റാൻ  പാണ്ടി പാടത്തേക്കു പുറപ്പെട്ടു....പല്ലാറുട്ടൻ പാടത്ത് നിന്ന് സഞ്ചിയിൽ ശേഖരിച കളിമണ്ണുമായ് പല്ലാർ പുഴ തീരത്തേക്ക് നടന്നു .. വഴിയരികിൽ അതി രാവിലെ തന്നെ വെളിക്കിരിക്കൻ വന്ന ഉമ്പാപ്പയും കമ്പനിക്കാരും  വെളിക്കിരുന്ന ശേഷം വട്ടമിട്ടിരുന്നു കല്ല്‌ കൊണ്ട്  അവർക്ക് ഏറ്റവും  ഇഷ്ടപെട്ട അവരുടെ മുച്ച കൊത്തി കളി കളിക്കുന്നുണ്ടായിരുന്നു ... മുച്ച വാരുന്നതിനിടയിലാണു സഞ്ചിയിൽ കളിമണ്ണൂമായി പുഴയിരക്കിലെക്ക്ക്കു വരുന്ന നമ്മുടെ പല്ലാറുട്ടനെ ഉംപാപ്പ കണ്ടത് .. ഉമ്പാപ്പ പല്ലാറുട്ടനോട് ചോദിചു ..
പല്ലറുട്ട..പല്ലറുട്ട.. എന്താ സഞ്ചിയിൽ ഒരു കോള് ...
ഇച്ചിരി കളിമണ്ണാ ഉമ്പാപ്പ  പല്ലറുട്ടന് മറുപടി പറഞ്ഞു ..
ഇത് കേട്ട് ഉമ്പാപാ പല്ലറുട്ട നിന്റെ തലയിൽ  എന്താണു എന്നല്ല ചോദിച്ചത് .. എന്ന  ഉമ്പാപ്പഡെ സ്ഥിരം അളിഞ്ഞ തമാശ പറഞ്ഞു  വയറു കുലുക്കി ചിരിച്ചു.... കൂട്ടത്തിൽ  കോറസായി  .. ഉമാപ്പാടെ എല്ലാ അളിഞ്ഞ തമാശകൾക്കും തലയറഞ്ഞു ചിരിക്കുന്ന കമ്പനിക്കാരും  കൈകൊട്ടി തന്നെ ചിരിച്ചു മണ്ണ് കാപ്പുന്നത് പോലെ കാണിച്ചു .. പരമ കഷ്ടം തന്നെ എന്ന് അവരുടെ ആ പ്രകടനം കണ്ട പല്ലറുട്ടന് ആത്മഗതം ചെയ്തു ..
പുഴയിറക്കിലെത്തിയ പല്ലറുട്ടന്  അവിടെ ചൂണ്ടൽ ഇട്ടിരുന്നിരുന്ന തന്റെ കളിത്തോഴാൻ കുഞ്ചചനെ കണ്ടുമുട്ടി... കുഞ്ചച്ചാ മീൻ വല്ലതും തടഞ്ഞോ പല്ലറുട്ടന് കുശലം ചോദിച്ചു .. മൂന്ന് നാല് അരിഞ്ഞില്  മാത്രേ കിട്ടിയുള്ളൂ പല്ലറുട്ട.. കുഞ്ചചന് മറുപടി പറഞ്ഞു..
ഞവൂണിക്ക  കോരാൻ കൊണ്ടു വന്ന തന്റെ അരിപ്പ വല മുഴുവൻ വാൽമാക്രി ആക്രമണത്തിൽ കീറി പോയി പല്ലറുട്ട.. കുഞ്ചചൻ തന്റെ കീറിയ അരിപ്പ വല പല്ലറുട്ടനെ കാണിച്ചു കൊണ്ട് പതം പറഞ്ഞു .. ഈ അടുത്ത കാലത്തായി പല്ലാർ പുഴയില വാല് മാക്രി ആക്രമണം കൂടി വരുന്നതായി പത്രത്തിൽ കണ്ടിരുന്നു എന്ന് പല്ലറുട്ടന് മറുപടി പറഞ്ഞു .. ഈ മൂരാച്ചി സര്ക്കാര് വാൽമ്മക്രികളൂടെ ആക്രമണം ചെറുക്കൻ ഒന്നും തന്നെ ചെയ്യുന്നില്ല .. കുഞ്ചാച്ചൻ ആത്മ രോഷം കോണ്ടു .. ഇങ്ങനെ പോയാല ഈ പുഴയിറക്കിൽ നിന്നും താൻ ലെഫ്റ്റ് ആയി പോകുമെന്നു കുഞ്ചാച്ചൻ ഭീഷണി മുഴക്കുകയും ചെയ്തു .. ഈ തെരഞ്ഞെടുപ്പോടെ എല്ലാം ശരിയാകും എന്ന് പല്ലറുട്ടന് തന്റെ ആതമമിത്രം കുഞ്ചച്ചനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു ....
ഗ്രാമത്തിലെ ഔദ്യോഗീക അടിച്ചു തളിക്കാരി  ഉപേഷിച്ച പഴയ കുറ്റിചൂൽ എടുത്ത് നിലം വൃത്ത്തിയാക്കി സഞ്ചിയിലെ കളിമണ്ണു ഒരു അരികിലേക്ക് കുടഞ്ഞിട്ടു പല്ലറുട്ടൻ..
എന്താ  പല്ലറുട്ട കോള് കുഞ്ചാച്ചൻ ചോദിച്ചു..  ഒന്നുല്ല്യ കുഞ്ചച്ച ഈ കളിമണ്ണുപയോഗിച് ഒരു  താജ് മഹൽ ശില്പം തീര്ക്കണം .. പല്ലറുട്ടനുള്ളിലെ കലാകാരൻ ഉണര്ന്നു .. അവനിലെ കല ആർദ്രമായി തുടങ്ങി ... പരിസരം മറന്നു ... അവൻ തന്റെ കലാസൃഷ്ടിയിൽ മുഴുകി .. ഇതെല്ലം കണ്ട് കൗതുകത്തോടെ ഒരു കയ്യിൽ  ചൂണ്ടലുമായി കുഞ്ചാച്ചൻ ഇതികർത്തവ്യാ മൂഡനായ് കണ്ണ് തള്ളി  ഇരുന്നു .. നിമിഷങ്ങൾ നാഴികകൾക്കും പിന്നീടത് വിനാഴികൾക്കും വഴിമാറി ..പല്ലറുട്ടൻ തന്റെ സർഗ്ഗ സൃഷ്ടിയുടെ നോവിൽ നൊമ്പരപ്പെട്ടു  തന്റെ ശില്പ സൃഷ്ടിയിൽ മുഴുകി .. തത്സമയം കുഞ്ചച്ചന്റെ  ചൂണ്ടലിൽ തുപ്പലം കൊത്തികളും വാല്മാക്രികളും ഇടക്കു കുറച്ചു അറിഞ്ഞിലുകളും കൊളുത്തൂകയും കുഞ്ചചാൻ നിഷ്കുരണം ചൂണ്ടലിൽ നിന്ന് അവയെ മോചിപ്പിച്ചു തന്റെ കൂടയിലേക്ക് തിരുകി കയറ്റുകയും ചെയ്തു ..'' 
അങ്ങനെ ആ സർഗ്ഗ  സൃഷ്ടി അതിന്റെ മനോഹരിതയുടെ പാരമ്യത്തിലെത്തി .. താജ് മഹലിന്റെ ഒരു മനോഹര മാതൃക ആ പല്ലാർ പുഴ തീരത്ത് ഉയര്ന്നു ...വാക്കുകൾ കൊണ്ട് വിവരിക്കുവാൻ കഴിയുന്നതിലപ്പുറമായിരുന്നു അതിന്റെ ഭംഗി .. നായനാന്ദകരം എന്നാ വാക് അതിന്റെ പൂർണ്ണതയ്യിൽ  യോജിക്കുന്ന തരത്തിൽ അത് തലയുയർത്തി നിന്നു ...ഇത് കണ്ടു വാ പൊളിചു നിന്ന കുഞ്ചാച്ചൻ .. പല്ലറുട്ടനെ അസൂയയോടെ നോക്കി ...ഇത്ര മനോഹരമായൊന്നു തന്റെ ജീവിതത്തിൽ കണ്ടിട്ടില്ല കുഞ്ചാച്ചൻ  മനോഗതം  ചെയ്തു .. പേറ്റു നോവു കഴിഞ്ഞു വയറൊഴിഞ്ഞു നിർനിമിഷതയോടെ നിലക്കുന്ന ഗർഭിണിയുടെ ഭാവത്തിൽ തന്റെ കലാ സൃഷ്ടി നോക്കി പരിസരം മറന്നു നില്ക്കുന്ന പല്ലറുട്ടനെ നോക്കി കുഞ്ചാച്ചൻ അസൂയയോടെ പല്ലിറുമ്മി .. അസൂയ വളര്ന്ന കുഞ്ചാച്ചൻ ഇത് ലോകം കണ്ടാൽ പല്ലറുട്ടന് പ്രശ്സ്തനാവും അംഗീകാരങ്ങളും പദവികളും അവനെ  തേടി വരും . അതിനനുവദിച്ചു കൂട.. കുഞ്ചാച്ചൻ മാന്സ്സിൽ ആ സർഗ്ഗ  സൃഷ്ടി തകര്ക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു.... പരിസരം മറന്നു നിന്ന പല്ലറുട്ടനെ കുഞ്ചാച്ചൻ തോണ്ടി വിളിച്ചു .. ബോധ മണ്ഡലാത്തിലേക്ക്  ഞെട്ടിയുനര്ന്ന പല്ലറുട്ടന് ആത്മ നിർവൃതിയോടെ ചോദിച്ചു  എന്താ കുഞ്ചാച്ച എന്റെ താജ് മഹൽ എങ്ങനെയൂണ്ട് .. ഇത് തന്നെ തക്കം ..  സംഗതി കൊള്ളാം ബൈ ദ ബൈ മിഷ്ടർ പല്ലാറുട്ടൻ ... പക്ഷെ താജ്മഹലിന്റെ കന്നിമൂല്ല അത്രക്കങ്ങോട്ടു ശരിയായില്ലല്ല്ലോ കുഞ്ചച്ചൻ മറുപടി പറഞ്ഞു.. കന്നിമൂല്ല ശരിയായില്ലങ്കിൽ ആ സൃഷ്ടി ലക്ഷണക്കെടു ആണന്നാ വാസ്തു ശാത്ര പ്രകാരം പെരുംതച്ചൻ ദണ്ടപാണിയദ്ദേഹം  പറഞ്ഞിരിക്കുന്നത് .. അത് ഉണ്ടാകിയവന് ദോഷം വരുതുമെത്രെ .. അത് കൊണ്ടു ഇത് ഒന്ന് കൂടെ പൊളിച്ചു പണിയുന്നതായിരിക്കും ഉചിതം .. കുഞ്ചച്ചൻ കൂട്ടി ചേർത്തു ...കുഞ്ചാച്ചന്റെ വാക്കുകൾ  കേട്ട പല്ലറുട്ടന് ധര്മ്മ സങ്കടത്തിലായ് .. തന്റെ കലാ സൃഷ്ടി ഒരു ചാപിള്ള ആയി പോയല്ലോ എന്ന് പല്ലറുട്ടന് കുണ്ടിതപ്പെട്ടു.. കുഞ്ചാച്ചന്റെ വാക്കുകൾ വിശ്വസിച്ച നിഷകളങ്കനായ പാവം പല്ലറുട്ടന് അതിലെ ചതി മനസിലാക്കാതെ തന്റെ കലാസ്രിഷ്ടിയുടെ കടക്കൽ തന്നെ കത്തി വചു .. ആ മനോഹര ശിലപ്ത്തോടോപ്പാം അവന്റെ സ്വപ്നങ്ങളും കൂടിയാണു അവിടെ തകര്ന്നു വീണത്‌ എന്ന് പിന്നീട്  കാലം തെളിയിച്ചു ...ശിലപം തകര്ന്നത് കണ്ട കുഞ്ചാച്ചനു ആഹ്ലാദം  അടക്കി നിറുത്തുവാൻ കഴിഞ്ഞില്ല .. ഭാലാലെ ഭേഷ് കുഞ്ചാച്ചന് കൈകൊട്ടി ആർത്താർത്തു ചിരിച്ചു .. അപ്പോൾ മാത്രമാണു കുഞ്ചാച്ചന്റെ ആ  കൊടും ചതി പാവം പല്ലറുട്ടന് മാനസിലായത് രോഷാകുലനായ സര്വ്വതും നഷ്ടപ്പെട്ട പല്ലറുട്ടൻ കോപം കൊണ്ട് ഉഗ്ര രൂപനായി  കുഞ്ചച്ചനെ പിടിക്കാൻ കൈ നീട്ടി..... തുപ്പലം കൊത്തി മീനിന്റെ  മെയ് വഴക്കത്തോടെ കുതറി മാറിയ കുഞ്ചച്ചന് ആ നാട്ടിലെ തലമുറകൾ ആയുള്ള വഴക്കു മൂലം കുടുംബങ്ങൾ തമ്മിൽ പിണക്കത്തിൽ കഴിഞ്ഞിരുന്നതു മൂലം പല്ലറുട്ടനു ബാലി കേറാ മലയായ അയൽ  വീട്ടിലേക്ക് ഓടി കയറി .. വിഷണ്ണനായ് സർവ്വതും നഷ്ടമായ് വേദനയോടെ നൊമ്പരത്തോടെ തിരിഞ്ഞു നടന്ന പല്ലറുട്ടനെ നോക്കി .. കുഞ്ചച്ചന് കൊഞ്ഞനം കുത്തി ... സത്യമൊരുന്നാൾ ജയിക്കും .. അവനെന്റെ കയ്യിൽ കിട്ടും എന്ന പ്രതീക്ഷയോടെ പല്ലാറൂട്ടൻ ദുരന്ത നായകനെ പോലെ നടന്നകന്നു....
പിൻ കുറിപ്പ് : ചിലപ്പോഴെങ്കിലും വില്ലന്മാർ ജയിച്ചോട്ടെ ....
-മിഥു
Warning
ഇത് ഒരു സങ്കല്പ സൃഷ്ടിയാണ്. പേരുകൾ, പ്രതീകങ്ങൾ , ബിസിനസുകൾ, സ്ഥലങ്ങൾ, സംഭവങ്ങൾ എല്ലാം രചയിതാവിന്റെ സങ്കല്പങ്ങള്‍ മാത്രമാണ്. യഥാർത്ഥ പേരെ ജീവനുള്ള / മരിച്ച , അല്ലെങ്കിൽ യഥാർത്ഥ ഇവന്റുകളിലെ ഏത് സമാനതകൾ വെറും യാദൃച്ഛികം ആണ്
Tags:- ചെറുകഥ, Cherukadha, Small Story, Story, Real Story, Malayalam Story, True Story, True Incident, Experience, Nostalgia, Old is Gold, funny, fiction, Malayalam fiction, south Indian story, Kerala story.

No comments:

Post a Comment