അന്നൊരു കാലം...
സൽമാൻ ഖാൻ സ്റ്റെയിലിൽ നിന്ന് പതിയെ പരിണാമം സംഭവിച്ച് ...തല മുടി വിഭ്രംജിച്ച്... പല നിറത്തിൽ കൂളിംഗ് ഗ്ലാസ് ഫിറ്റ് ചെയ്ത് കുഴൽ പാന്റിലിറങ്ങിയ ഫ്രീക്കന്മാർ അപൂർവ്വമായിരുന്ന കാലം.....
കിഴക്കുമ്പുറത്തിന്റെ ഇന്നത്തെ ഫ്രീക്കൻ തള്ളാശാന്റെ തല മുടി അന്ന് വിഭ്രംജിക്കുകയോ... അദ്ധേഹം വിവിധ വർണ്ണ കളർ ഗ്ലാസ് ഫിറ്റ് ചെയ്യുകയോ ... കുഴൽ പാന്റിൽ ഗ്രീസ് പുരട്ടി ഇറങ്ങുകയോ ചെയ്തിരുന്നില്ല.... ചുരുക്കത്തിൽ തള്ളാശാൻ ഇന്നത്തെ മറ്റൊരു ട്രെന്റ് ആയ നാടൻ പച്ചക്കറി ... നാടൻ മീൻ... നാടൻ തട്ടുക്കട... നാടൻ വെളിച്ചണ്ണ എല്ലാം പോലെ തനി ഒറ്റമുണ്ടുടുത്ത് നാടൻ ലെവലിലെ നിർദ്ദോഷ തള്ളുകളുമായ് നടന്നിരുന്ന കാലം..ഇന്നദ്ധേഹം നിർദ്ദാഷിണ്യം നടത്തി വെറുപ്പിച്ച് കൊണ്ടിരിക്കുന്ന ഇന്റർന്നാഷണൽ തള്ളുകളെ പറ്റി കേട്ടു കേൾവി പോലുമില്ലാതെ ഇരുന്ന തനിനാടൻ തള്ളാശാൻ... അന്നും ഇന്നും മാറ്റമില്ലാതെ അദ്ധേഹത്തിന്റെ സതീർത്ത്യനായ് അല്ലങ്കിൽ നിഴലായ് മ്മടെ രാരീരം പുഴയുടെ പൊന്നോമന കൊണെപ്പി എന്ന ഓമന പേരിൽ അതിപ്രശ്സ്തനായ് മണ്ടൻ കോണെപ്പി കൂടെ തന്നെ ഉണ്ടായിരുന്നു.... അക്കാലത്തും ഇക്കാലത്തും മിക്കാവാരൂം കൊണെപ്പിയെ മണ്ടനാക്കി രസിക്കലായിരുന്നു തള്ളാശാന്റ്ര് ഏറ്റവും പ്രധാന ജോലി... അല്ല മറ്റു എന്തെങ്കിലും പണികൾ അല്ലങ്കിലും അവർക്ക് രണ്ട് പേർക്കും ഇല്ലായിരുന്നു...

അങ്ങനെ അന്നൊരൊ ഒഴിവു ദിവസം അല്ല .. അല്ലങ്കിലും അവർക്ക് രണ്ട് പേർക്കും പ്രത്യേകിച് പണികൾ ഒന്നുമില്ലാത്തതു കൊണ്ട് എല്ലാം ഒഴിവു. ദിവസം തന്നെ ആയിരുന്നല്ലോ? പനയം കുളങ്ങര പൂരത്തിനു വാങ്ങിയ പല നിറത്തിലുള്ള കൂളിംഗ് ഗ്ലാസ് മുഖത് ഫിറ്റ് ചെയ്ത് തനിക്ക് മുന്നെ നടക്കുന്ന വയറും ഉന്തി കൊണെപ്പി ഗമയിൽ തള്ളാശാന്റെ വീട്ടിലെത്തി... വഴിനീളെ അതെ പൂരത്തിനു വാങ്ങിയ പീപ്പിയും കർണ്ണ കഠോര ശബ്ദത്തിലൂതി രാരീരം പുഴയുടെ തീരവാസികളുടെ മുഴുവൻ ശാപവാക്കുകളുമേറ്റു വാങ്ങിയായിരുന്നു കൊണേപ്പിയുടെ യാത്ര...
ആശാന്റെ വീട്ടിലെത്തിയ സതീർത്ഥ്യൻ കൊണെപ്പി കോളിംഗ് ബെല്ലിനു പകരം വാതിൽക്കലേക്ക് നോക്കി വിളീച്ചു ... ആശാനെ എന്റെ പൊന്നാശാനെ ... അലറലായ് പുറത്ത് വന്ന ആ ശബ്ദമുഴക്കത്തിന്റെ ആധിക്യത്തിൽ പോത്തു പോലെ കിടന്നുറങ്ങുകയായിരുന്ന തള്ളാശാൻ എന്റന്മെ എന്നൊരലർച്ചയോടെ പൊത്തോയെന്ന് കട്ടിലിനുതാഴെക്ക് പതിച്ചു... നിമിഷങ്ങൾക്ക് ശേഷം സാധാരണ നില വീണ്ടെടുത്ത ഇരചു വന്ന കോപം മുഖത്തെക്കാവാഹിച്ച്.. യാരടാ എന്ന് അമറി വീടിനുമ്മറത്തേക്ക് കുതിച്ചു... വാതിൽക്കലെത്തിയ ആശാൻ കണ്ടത് പ്രിയ സതീർത്ഥ്യൻ കൊണെപ്പി വിവിധ വർണ്ണ ഗ്ലാസും വച് പീപ്പി വിളിച്ചു നിൽക്കുന്ന കാഴ്ചയാണു... ആ മനോഹര കാഴച കണ്ടതും ഇരച്ച് വന്ന കോപം കാറ്റു കുത്തി വിട്ട ബലൂൺ ചേലിക്ക് സൂ എന്നു പോയി.. ഇവനാരു തുക്കിടി സായ്‌വോ എന്ന് മനോഗതം ചിന്തിക്കുകയും മുഖത്ത് സ്ഥായീ ഭാവമായ് പുച്ഛ്ഭാവം വിടരുകയും ചെയ്തു....
ആശാനെ ..
എന്താ കൊണേപ്പി...
അറിഞ്ഞില്ലെ....
എന്ത്...
പാണ്ടിപാഡത്ത് കാപ്പിൽ തുപ്പലം കൊത്തി ചാകര..മ്മക്കൊന്നു പോയി കോരല്ലെ....
എന്താ കൊണേപ്പി...
അറിഞ്ഞില്ലെ....
എന്ത്...
പാണ്ടിപാഡത്ത് കാപ്പിൽ തുപ്പലം കൊത്തി ചാകര..മ്മക്കൊന്നു പോയി കോരല്ലെ....
പിന്നെല്ലാതെ ആശാൻ അവേശഭരിതനായ് കോൾമയിർ കൊണ്ടു... അന്നും ഇന്നും തുപ്പലം കൊത്തി മീനെന്നാൽ ആശാന്റെ വീക്നെസും ആവേശവുമാണു...
ന്നാ ബാ വെക്കം പോകാം... ഇല്ലങ്കിൽ വേറെ ആണുങ്ങൾ വന്നു മുഴുവൻ കോരും...പിന്നെ മ്മളു ക്ഷ ണ്ണ വരച് നടക്കേണ്ടി വരും..
അമ്മയുടെ ശകാരം ഭയന്ന് മാത്രം കോലായിലെ കോണിൽ കെട്ടി തൂക്കിയിട്ടിരുന്ന തൊട്ടിയിൽ നിന്ന് ഉമിക്കരിയ്യെടുത്തു ഒന്നു രണ്ടു തവണ വിരൽ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച് പല്ലു തേച്ചു എന്ന് വരുത്തീ ഒറ്റമുണ്ടും കുരുത്തിയും കോരു വലയും കൊണ്ട് കൊണെപ്പിയുടെ കയ്യും പിടിച്ച് ആശാൻ ആവേശത്തിലോടി പാണ്ടി പാടത്തെ കാപ്പും ലക്ഷ്യമാക്കി കൊണ്ട്...രാരീരം പുഴ തീരത്തൂടെ ... പുഴയിലെ കണമ്പുകളെയും പ്രായികളെയും .. തവളക്കുട്ടാന്മാരെയ്യ്ം നിഷ്കുരണം അവഗണിച്ചു ... തീരമേറിവന്ന മുഷിയെ കാലുകോണ്ട് ചവിട്ടി പുഴയിലേക്ക് വിട്ട് അവർ പായുകയായിരുന്നു... ആശാന്റെ മനോമുകുളങ്ങൾ നിറയെ പതഞ്ഞു പൊങ്ങി നുളക്കുന്ന തുപ്പലം കൊത്തികളായിരുന്നു....ആ മനോ വിചാരം മറ്റ് എല്ലാ കാഴ്ചകളിൽ നിന്നും ആശാനെ അകറ്റി... അതിനോളം മോഹിപ്പിക്കുന്ന മറ്റൊരു കാഴ്ചയും ആശാന്റെ ജീവിതത്തിൽ ഇല്ലായിരുന്നു...
പുഴ തീരത്തു നിന്നും ഡൈവർട്ട് ചെയ്യ്ത് ആശാൻ ആൻഡ് കൊണെപ്പി കോ... പാണ്ടിപാടത്തെത്തി ദൂരെയാതാ തുപ്പലം കൊത്തികളുടെ അക്ഷയ പാത്രമായ കാപ്പ്... ആവേശം ഇരട്ടിച്ചു... പാദ ചലങ്ങൾ വേഗത്തിലായ്... വേഗം നടക്കൂ ആശാനലറി... വയറുന്തി നടക്കുന്നതിന്റെ വിഷമം ഈ ആശാനറൈയേണ്ടല്ലോ എന്ന് ആത്മഗതം ചെയ്ത് കൊണെപ്പിയും ആശാന്റെ ഒപ്പമെത്തുവാൻ കിണഞ്ഞു പരിശ്രമിചു കൊണ്ടിരുന്നു...
അവരുടെ സ്വപന തീരത്ത് ആ വാഗദത്തഭൂമിയിൽ അവർ ക്രഷ് ലാന്റ് ചെയ്ത്... ഒരു സെകന്റ് പോലും നഷ്ടപെടുതാതെ.. കോരുവലയും കുരുത്തിയുമുൾപ്പെടുന്ന ആധ്യാധുനീക ഉപകരണങ്ങളുമായ്.. ഓപ്പറെഷൻ തുപ്പലം കൊത്തി അവർ കിക്കോഫ് ചെയ്തു... ഒറ്റമുണ്ടെടുത് കോരുവലയുമായ് കാപ്പിലേക്ക് ജിമ്നാസ്റ്റിക് താരങ്ങളെ വെല്ലുന്ന രീതിയിൽ ഡൈവ് ചെയ്ത് ആശാന്റെ തല വിചാരിചതിലും അധികം ഉണ്ടായിരുന്ന ചളിയിൽ പൂണ്ടു പോയി... ജീവനു വേണ്ടി പൊരുതി മുകളിലെക്ക് അയാ നിലയിൽ കാലിട്ടടിച്ച ആശാൻ പുതിയ അടവ് കാണിക്കുകയാണു എന്ന് കരുതിയ കൊണെപ്പി... ഇനി ഇങ്ങനെ എനിക്കും ചെയ്യണം പഠിപ്പിച് തരൂ എന്ന് പറഞ്ഞ് ആ കാലിൽ പിടിച് പൊക്കി... ചെളിയിൽ നിന്ന് പൊന്തി വന്ന ആശാന്റെ വായിൽ ദോഷം പറയരുതല്ലോ ഒരു തുപ്പലം കൊത്തിയൂണ്ടായിരുന്നു... മുഖം മുഴുവൻ ചളിയഭിഷേകത്തിൽ മീനും കടിച് പൊന്തി വന്ന ആശാന്റെ അപ്പൊഴത്തെ രൂപം ഏതോ നാടൊടി കഥകളിലെ നായകനെ ഓർമ്മിപ്പിച്ചു...അങ്ങനെ അബദ്ധത്തിലെങ്കിലും താൻ രക്ഷിചത് തന്റെ ജീവനായ ആശാന്റെ ജീവിതം എന്ന് പാവം കൊണെപ്പി തിരിചറിഞ്ഞില്ല... ആശാനും കൊണെപ്പിയും തുപ്പലം കൊത്തി വേട്ട നിർബാധം തുടർന്നു... ആശാന്റെ മനോ മുകുളത്തിൽ കണ്ട പോലെ കൂടകൾ തുപ്പലം കൊത്തി മീനുകൾ കൊണ്ട് നിറഞ്ഞു കവിഞ്ഞു പൊട്ടാറായ്... മതിയാശാനെ മീനൊരുപാടായ്...നല്ല വിശപ്പും മ്മക്കിതു കൊണ്ട് പോയ് പെരട്ടി വറുക്കാം.... കൊണെപ്പി പറഞ്ഞു... എന്നാലങ്ങനെ തന്നെ കൊതിയൂറിക്കൊണ്ട് ആശാൻ മറുപടി പറഞ്ഞു... വേട്ടക്കുപയോഗിച ആയുധങ്ങളും നിറഞ്ഞു കവിഞ്ഞ കൂടയുമായ് ഇരുവരും തിരിചു നടക്കുവാനാരംഭിച്ചു....
നടത്തത്ത്തിനിടയിൽ കുടിലത കൂടെ പിറപ്പായാ ആശാന്റെ മനസിൽ ഈ മീൻ പങ്കു വെക്കെണ്ടെ എന്ന ആശങ്ക ഉടലെടുത്തു... കൊണെപ്പിയുടെ പെരുവയരീനെ നോക്കി നീറ്റുവീർപ്പീട്ട ആശാനു പകുതി മീൻ പങ്കു വച്ചു പോകുന്നതിനെ പറ്റിയുള്ളാധിയിൽ കുണ്ടിതപ്പെടുകയും ചെയ്തു.. ഈ കൊണെപ്പിയെ എങ്ങനെയെങ്കിലും ഒഴിവാക്കാണം... ആശാന്റെ കുടില മനസിൽ തന്ത്രങ്ങൾക്കായി പരതി തുടങ്ങി....ആ മനോ വിചാരത്തിൽ സർവ്വതും മറന്ന് നടന്ന തള്ളാശാൻ തൊട്ടു മുൻപ് വഴിയെന്ന് നോക്കാതെ വേണുവേട്ടന്റെ എരുമയുപേഷിച് പോയ ചാണകത്തിൽ പ്ലക്കോയെന്ന് ചവിട്ടി... അയ്യേ ചാണകം ചവിട്ട്യേ കൊണെപ്പിയലറി.... സൈക്കിൾ നിന്ന് വീണു ചമ്മിയ ചിരിയുമായ് ഇതൊക്കെയെന്ത് എന്ന ഭാവത്തിൽ തള്ളാശാൻ പണിപ്പെട്ട് ചമ്മൽ മറച്ച് ചുറ്റും നോക്കി... അതാ കരന്റ് കാലിൽ നിന്ന് വരുന്ന എർത്ത് കമ്പി... പിന്നെ മുന്നും പിന്നും നോക്കീല്ല... മാനത്തെ കൊട്ടാരത്തിലെ ജഗതി ചേട്ടനെ മനസ്സിൽ ധ്യാനിച്ചു... തള്ളാശാൻ ആ എർത്ത് കമ്പിയിൽ ചാണകം ചവിട്ടിയ കാലുയർത്തി ഉരചതും.. ആ പ്രദേശത്തെ മൊത്തം ഇരുട്ടിലേക്ക് തള്ളി വിട്ടു കൊണ്ട് ഠമാർ പടാർ എന്ന ശബ്ദ വിന്യാസത്തൊടെ തീയും പുകയും ഉയർന്നതും ഒരുമിചായിരുന്നു...ചളിയിൽപൂണ്ട മുഖം ഒന്നു കൂടെ കരുവാളിക്കുകയും... വായിൽ നിന്നു പുലകുഴലിലൂടെ എന്ന വണ്ണം കറുത്ത പുക നിർലോഭം നിർഗ്ഗമിക്കുകയും... തൽസമയം ചാഞ്ഞു കിടന്നിരുന്ന തലമുടി മുള്ളൻ പന്നിയുടെ മുള്ളുകൾ പോലെ മുകളിലോട്ട് വിഭ്രജിക്കുകയും ചെയ്തു... ഈ കാഴ്ചകളെല്ലാം കണ്ട് ഒരിക്കലുമില്ലാതിരുന്ന അന്തം വിട്ടു കുന്തമായി അരികിൽ കൊണെപ്പി വായും പൊളിചു നിന്ന്... അതെ സമയം അതുവഴി യാദ്രുശ്ചികമായി വന്നിരുന്ന ഗ്രാമത്തിന്റെ അഭിനവ ഫ്രീക്കൻ ഈ അസുലഭ കാഴ്ചകണ്ട്. മതിമറന്ന് ... കൊണെപ്പിയുടെ വിവിധ വർണ്ണ ഗ്ലാസ് എടുത്ത്... തള്ളാശാന്റെ മുഖത്ത് ഫിറ്റ് ചെയ്തു... തന്റെ മൊബെയിൽ എടുത്ത് ഒരു ഫോട്ടോ കീചി.... അപ്പൊഴും തള്ളാശാന്റെ വായിൽ നിന്നും കറുത്ത പുക നിർഗ്ഗമിച് കൊണ്ടെയിരുന്നു...
തുടർന്ന് ടി ഫോട്ടോ അപ്പൊ തന്നെ അഭിനവ ഫ്രീക്കൻ തന്റെ എഫ് ബിയിൽ തള്ളാശാൻ ഫ്രീക് മോഡ് ഓൺ....എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യുകയും കിലോ കണക്കിനു ലൈകുകൾക്ക് ഉടമയാകുകയും ചെയ്തു...
ആ ഷോക്കിൽ വിഭ്രംജിച്ച തള്ളാശാന്റെ തലമുടി പിന്നീടൊരിക്കലും പൂർവ്വ സ്ഥിതി പ്രാപിച്ചില്ല... പക്ഷെ വീണതും വിദ്യയാക്കി തള്ളാശാൻ നാടനിൽ നിന്നും ഫ്രീക്കനിലേക്കും... ഇന്റർ നാഷണൽ തള്ള് ലോകത്തേക്കും. ... യോ യോ നൃത്ത ചുവടുകളിലേക്കം പരിണമം നടത്തി... അത് ഇന്നും നിർബാധം തുടരുന്നു...
ശുഭം...
Warning
ഇത് ഒരു സങ്കല്പ സൃഷ്ടിയാണ്. പേരുകൾ, പ്രതീകങ്ങൾ , ബിസിനസുകൾ, സ്ഥലങ്ങൾ, സംഭവങ്ങൾ എല്ലാം രചയിതാവിന്റെ സങ്കല്പങ്ങള്‍ മാത്രമാണ്. യഥാർത്ഥ പേരെ ജീവനുള്ള / മരിച്ച , അല്ലെങ്കിൽ യഥാർത്ഥ ഇവന്റുകളിലെ ഏത് സമാനതകൾ വെറും യാദൃച്ഛികം ആണ്

TAGS:- ചെറുകഥ, Cherukadha, Small Story, Story, Real Story, Malayalam Story, True Story, True Incident, Experience, Nostalgia, Old is Gold, funny, audio, thrissur, chettuwa, fishes, back waters, river, chettuwa puzha, FAC, Mahathma Brothers Chettuwa, BUSSINESS, face,stylish, traditional, trendy, Challengers, GSAC, Memans, fiction, Malayalam fiction, south Indian story, Kerala story.
No comments:
Post a Comment