എൻറെ ഓർമ്മയുടെ താളിൽ മാത്രം ഒതുങ്ങി പോകേണ്ടതാണ് .
എങ്കിലും ഇതിൽ പറയുന്നവരുടെ തുടിപ്പുകൾ എന്നിൽ ഇപ്പോളും നിലനിൽക്കുന്നതു
കൊണ്ട് അങ്ങിനെയൊന്നിന് കഴിയുന്നില്ല.
ഞങ്ങളുടെ ഇടയിൽനിന്ന് ചിറകറ്റു വീണ മുന്ന് പ്രിയപ്പെട്ടവർക്കായി ഇത് ഞാൻ സമർപ്പിക്കുന്നു.

കോരിചൊരിയുന്ന ആ മഴ ദിവസത്തിൽ വയസ്സൻ കുടയും ചൂടി ഞങ്ങൾക്ക് ഉത്സാഹമേകി ആ അതിഥി വന്നു ചേർന്നു. കുഞ്ഞിപ്പാന്ന് വിളിക്കുന്ന ഇയാൾ ഞങളുടെ ബന്ധുവാണോയെന്നറിയില്ലങ്കിലും
കൊലുന്നനെയുള്ള ആ ശരീരം സ്നേഹത്തിൽ പൊതിഞ്ഞതായിരുന്നു.
.കേട്ട് കൊണ്ടിരിക്കുന്ന വാക്കുകളെ അതിവേഗത്തിൽ നർമ്മം ചേർത്ത്
കൂടെയുള്ളവരെ "ഒന്നിരുത്തുക "എന്ന നിഷ്‌കളങ്ക സ്വാഭാവം കൂടെ യുള്ളതുകൊണ്ട് ഞങ്ങൾക്കെല്ലാം ഈ സരസ്സനെ വലിയ ഇഷ്ടമായിരുന്നു .ഈവക വികൃസുകൾ കൂട്ടത്തിൽ ഇളയവൻ സലാം ഇയാളിൽ നിന്നും അന്നേ സ്വായത്തമാക്കിയിരുന്നു .എപ്പോഴെങ്കിലും ഒരു തവണ അവനെ തൊട്ടറിഞ്ഞവർക്കുള്ളിൽ അത് ഒരു സ്നേഹമായി ഇപ്പോഴും കിടക്കുന്നുണ്ടാവും.
വീട് ഒരേ ജില്ലയിലാണെങ്കിലുംകുഞ്ഞുപ്പാടെ മിട്ടായി പൊതിക്കും
ഈ സന്തോഷമുള്ള കൂടികാഴച്ചകൾക്കും രണ്ടോ മൂന്നോ മാസത്തെ ദൈർഘ്യം മുണ്ടാവുറുണ്ട് . ശീല കീറി തുടങ്ങിയ കുടയുടെ മഹിമ ഒന്ന് പൊലിപ്പിച്ചാണ് കോലായിയുടെ ഒരു മൂലയിൽ അത് ചാരിവെക്കുക അന്നും അങ്ങിനെതന്നെയായിരുന്നു
ഞാൻ പത്താംതരം അതിഗംഭീരമായി എഴുതി കോളേജ് സ്വപ്നത്തിൽ മുങ്ങി നടക്കുന്ന കാലം .ചായ കുടിച്ചു വട്ടം കൂടിയിരിക്കുന്ന നേരത്ത്
വാപ്പനോടൊരു ചോദ്യം"എന്താ ഹമീദെ ഇയ്യ് ഇവനൊന്നും തിന്നാൻ
കൊടുക്കിണ്ണില്ലേ വല്ലാതെ ഷീണിക്കുന്നല്ലോ " ഇളയവൾ തലയാട്ടി അർത്ഥം വെച്ച് ചിരിതുടങ്ങി. ഈ രൂപത്തിന്റെ പേരിൽ മറ്റുള്ളവരുടെ മുൻപിൽ കോബ്ലെക്സ് അടിച്ചു നടക്കുക്കയാണ് ഞാൻ
അപ്പോൾ "നീ വന്നേ കുഞ്ഞിപ്പ ഒരു മരുന്ന്പറഞ്ഞുതരാം" ചൊറിഞ്ഞു വന്നെങ്കിലും തെക്കേലെ ദിനിയേയും ഷൈജുവിനെയുംപോലെ വണ്ണം ഒരു ആഗ്രഹമായിരുന്നതിനാൽ അടുത്ത് ചെന്നിരുന്നു. "വിഷമിക്കേണ്ട ഞാൻ അധികം പ്രയാസമില്ലാത്ത ഒരു പൊടികൈ പറഞ്ഞു തരാം". അദ്ദേഹം ആസ്പത്രിയിലെ ഡോക്ടറെ പോലെ എന്റെ ഞാടി ഞരമ്പ് കളിലൊക്കെയൊന്നമർത്തിട്ടു പ്രിസ്ക്രിപ്ഷൻ വായാൽ മൊഴിഞ്ഞു ."മോൻ രാവിലെ അതായത് സുബ്ഹിബാങ്കിനു ശേഷം മുറ്റത്തെ കിണറ്റിൽ പൊയി വെള്ളം കോരി അതിൽ നിന്ന് രണ്ടോ മൂന്നോ ഗ്ലാസ് കുറച്ചു നാൾ സേവിക്കുക ഇൻശാഅല്ലാഹ് ഫലം കാണും."
മഴ തോർന്ന തണുപ്പുള്ള ആ രാത്രിയിൽ എന്റെ സ്വപ്നങ്ങൾക്ക് ഒരു ഉന്മേഷമുണ്ടായിരുന്നു രാജുവിനും ജീൻസിനും ബൈജുവിനും
മിടയിൽ സ്കൂളിലേക്ക് ഗർവോടെ നടക്കുന്നതും .വൈകീട്ട് സ്കൂൾ മേപ്രത്ത്നിന്ന് കളികഴിഞ്ഞു ഷർട്ടൂരി MES സെന്റററിലേക്ക് ബാബുക്കയോടൊപ്പം ഒരു പോക്ക് അത്തരം കിനാവിൽ മുഴുകി എപ്പോഴോ ഉറങ്ങിയ ഞാൻ പുലർച്ചെ ബാങ്ക്കേട്ടാണ്ഉണർന്നത് കുഞ്ഞിപ്പ വൈദർ കല്പിച്ച പ്രകാരം ചികിത്സാ രീതിക്കു അന്ന് തന്നെ തുടക്കം കുറിച്ചു .ആഴ്ച പിന്നിട്ടപ്പോൾ കുളക്കടവിൽ വണ്ണത്തിന്റെ കാര്യത്തിൽ എന്നേക്കാൾ മോശമല്ലാത്ത ഷിലോഷിനടുത്ത് ശരീര പരിശോധനക്കായി നിന്നു .എനിക്ക് പ്രത്യകിച്ച് ഒരു മാറ്റവുമില്ലന്ന് അവൻറെ നോട്ടത്തിൽ നിന്ന്ത്തനെ ഊഹിച്ചെടുത്തു . അവൻ കുളക്കടവിലെ കല്ലിൽ ചെരുപ്പ് ഉരച്ചു ഉരച്ചു വൃത്തിയാക്കുന്ന പണിയിൽ വ്യാപൃതനായി . കൂട്ടത്തിൽ അവൻറെ മാത്രം ശീല മായിരുന്നു അത്. ( മഹേഷിന്റെ പ്രതീകാരം എന്ന സിനിമയിൽ ഷില്ലു നീ ചെയ്യുന്നതുപോലെ ഒരു സീൻ ഉണ്ട് )
രാവിലത്തെ വെള്ളം കുടിയുടെ കാര്യം അവനോടും ഒന്ന് പരീക്ഷിച്ചോളു എന്ന ഉപദേശവും കൊടുത്തു . അതിന്റെ റിസൾട്ട്
വൈക്കീട്ട് പീടികത്തിണയിലെ ഉപ്പുംപെട്ടി അദ്ധ്യക്ഷ കസേരയാക്കി
സാലാം എൻറെ പുലർകാല കായിക പരിപാടികളെ കുറിച്ച്
ചർച്ച തുടങ്ങിയിരിക്കുന്നു . കുഞ്ഞിപ്പാടെ മുൻകാല ചികത്സകൾ ഫലിച്ചതിന്റെ പൊടിപ്പും തെങ്ങലും അദ്ധ്യക്ഷനിൽ നിന്ന് കേട്ട ഷിത്തും കുട്ടനും 'തടിച്ച് 'കിഴക്കു നിന്ന് റോഡിലേക്ക് നടന്നു വരുന്ന സിനിമാനടൻ അബ്ബാസ്‌ക്കയെ എന്നിലേക്ക് ആവാഹിച്ചു ചുറ്റും കൂടി , ഷാജിമാർ (np vm ) നിർമലേട്ടന്റെ തുന്നൽ കടയിലെ ടാപ്പ് വെച്ച് എന്റെ നെഞ്ചും കൈത്തണ്ടയും അളന്നു ചുമരിൽ അക്കങ്ങൾ കുറിച്ചിട്ടു. കാർത്തിയേട്ടൻ കടയുടെ ചുമരിൽ ചുണ്ണാമ്പു പൂശുന്നതുവരെ, രാജുവും സംഗീതും സനത്തും സുമിത്തും ആ അക്കങ്ങളേക്കാൾ വലിയതൊന്നെഴുതാൻ എന്നെ ദിനം പ്രതി അച്ചാറും പുള്ളിയും തന്ന് പ്രോത്സാഹിപ്പിച്ചു കൊണ്ടിരിന്നു തൊടിയിലെ വെള്ളം കോരലും കുടിയും, കൂട്ടുകാരുടെ കാളിയാക്കലിന്റെ വോളിയം കൂടിയതല്ലാതെ ശരീരത്തിൽ കൂടുതലായി ഒന്നും ഉല്പാദിപ്പിച്ചില്ല എന്നതാണ് സത്യം.
പിന്നത്തെ വേനലിൽ നട്ടുച്ചക്ക് കോളേജിൽ നിന്നു വീട്ടിലെത്തിയ ഞാൻ കാലൻ കുട യഥാ സ്ഥാനത്തും വൈദ്യർ ചാരുകസേരയിലും വിശ്രമിക്കുന്നതു കണ്ടു. താ വരുന്നു ആ അസ്ത്രം "എന്താ താച്ചിയെ ഇവനിങ്ങനെ കൊള്ളി കണക്കെ മെലിഞ്ഞു വരുന്നേ" അരികിലേക്ക് വിളിക്കും മുൻപേ മറുപടിയായി രാവിലെ കോരി കുടിക്കാതെ പോയ ഗ്ലാസ് വെള്ളം കൈൽ കൊടുത്ത് അമർഷത്തോടെ പിറുപിറുത്തു, "ഇത് കുടിച്ച് ഇങ്ങളെങ്കിലും തടിച്ചു
കൊഴുക്കട്ടെ"
പ്രിയപ്പെട്ട ഷില്ലു ദിനി സലാം നിങ്ങളുടെ ചുരുങ്ങിയ ജീവിതം ഞങ്ങൾക്ക് എതൊക്കയോ ഒരുപാട് നൽകിയിട്ടുണ്ട് ........

-കാദർ. ആർ. വി. സി. ഹമീദ്
Warning
ഇത് ഒരു സങ്കല്പ സൃഷ്ടിയാണ്. പേരുകൾ, പ്രതീകങ്ങൾ , ബിസിനസുകൾ, സ്ഥലങ്ങൾ, സംഭവങ്ങൾ എല്ലാം രചയിതാവിന്റെ സങ്കല്പങ്ങള്‍ മാത്രമാണ്. യഥാർത്ഥ പേരെ ജീവനുള്ള / മരിച്ച , അല്ലെങ്കിൽ യഥാർത്ഥ ഇവന്റുകളിലെ ഏത് സമാനതകൾ വെറും യാദൃച്ഛികം ആണ്

TAGS:- ചെറുകഥ, Uncle and the well water, well, water, rainy season, nadan, udayipp, childhood story, uncle story, Cherukadha, Small Story, Story, Real Story, Malayalam Story, True Story, True Incident, Experience, Nostalgia, Old is Gold, funny, audio, thrissur, chettuwa, fishes, back waters, river, chettuwa puzha, FAC, Mahathma Brothers Chettuwa, Challengers, GSAC, Memans, fiction, Malayalam fiction, south Indian story, Kerala story.
No comments:
Post a Comment