ഉഗ്രപതിഷഠയായ നാലുമൂലകുന്നിലപ്പൻ എന്ന അപര നാമത്തിലറിയപ്പെടുന്ന ശ്രീ ശ്രീ കുട്ടിമൂപ്പ തിരുവടികൾ വാണരുളുന്ന നാലുമൂല കുന്നിറങ്ങി തുടങ്ങുന്നതോടൊപ്പം തന്നെ മ്മളെ കിഴക്കുപുറം ഗ്രാമത്തിന്റെ തുടിപ്പുകളും തുടങ്ങുകയായി...അങ്ങ് കിഴക്ക് വടക്കായ് കനോലി പുഴയും, നാട്ടു തോടും മറ്റു അസംഖ്യം ചെറു തോടുകളും.. എണ്ണമറ്റ മലിഞ്ഞീൻ, മുഷു, പിലോപ്പിയ, ഞവ്ണിക്ക, ബ്രാൽ പള്ളത്തി ഇറുക്കൻ ഞണ്ട് മുതൽ പേർ വിരാചിക്കുന്ന, കുളക്കോഴികൾ കുണുങ്ങുന്ന ജലാശയങ്ങൾ, കുളങ്ങളും. ആമ്പൽ പൂവിട്ട് താഴെ കുന്തക്ക വിളായുന്ന, കൊക്കുകളും ഞാറകളും തപസിരിക്കുന്ന പാടങ്ങൾ. കാപ്പിനെ ചുറ്റി നല്ല മധുരമേറും കരിക്ക മണികൾ വിളഞ്ഞു കിടക്കുന്ന പാണ്ടിപ്പാടം. മെയിലാഞ്ചി കൊണ്ടതിരിട്ട് കുറുക്കന്മാരുടെ വിഹാര കേന്ദ്രമായ പാടത്തെ ഭാർഗ്ഗവീ നിലയമായ് അറിയപ്പെടുന്ന എട്ടെങ്ങും തറ. പിന്നെ കിഴക്കുമ്പുറത്തിന്റെ അഭിമാനം ഞങ്ങടെ സ്വന്തം രാരീരം പുഴയും പല്ലാർ പുഴയും... ഇത്രയുമായാൽ കിഴക്കുമ്പുറമെന്ന ഗ്രാമത്തിന്റെ ഏകദേശ രൂപമായി...
കുട്ടിമൂപ്പന്റെ നടയിൽ നിന്ന് കാലത്തെ വെടി വഴിപാടോടെ സൂര്യനു കനോലി പുഴയിൽ വന്നുദിക്കാനുള്ള അനുവാദം ലഭിക്കുന്നു... ഉഗ്ര രൂപനായ കുട്ടിമൂപ്പൻ ഒരെ സമയം ഭയങ്കര ഭകത വത്സലനും അതേപോലെ അതിലും ഭയങ്കര ക്ഷിപ്ര കോപിയുമാണു... ഒരു മയത്തിലിട പെടുന്നതാണു നല്ല്ത് എന്ന് അനുഭവസ്ഥർ സാക്ഷ്യ പെടുത്തുന്നു.... ഫ്രീക്കൻ കാലഘട്ടത്തിനും മുൻപെ അതായത് നാലു മൂല കുന്നിൽ നാലു വഴികളിലും ടാറിന്റെ പ്രതിഷേധമായി കറുപ്പ് പടരും മുൻപെ ... ജനങ്ങൾ പച്ച പരിഷ്കാരികളും പരിഷ്കാരിണികളുമായി പരിണമിക്കുന്നതിനും മുൻപേ ... ജനങ്ങളും ജനപ്രതിനിധികളും രണ്ടാം വാർഡും മൂന്നാം വാർഡുമായി വിഭജിക്കപ്പെടും മുൻപെ ...സ്വയമെ നാലുമൂല കുന്നിൽ അവതരിച്ച സ്വയംഭൂവാകുന്നു നാലുമൂലകുന്നിലപ്പനെന്ന കുട്ടിമൂപ്പ തിരുവടികൾ... വെടിവഴിപാടാണു പ്രധാന വഴിപാട്... തെങ്ങ് അല്ലങ്കിൽ പനം കള്ള് നേദിക്കൽ.. പഞ്ചാര തുലാഭാരം.. കോഴി ബലി തുടങ്ങിയ ഉപ വഴിപാടുകൾ... എങ്കിലും തിരുവടികൾക്കേറ്റവും പഥ്യം വെടി വഴിപാട് തന്നെ... ഫലം അച്ചട്ടാന്ന കരക്കമ്പി....
കുട്ടിമൂപ്പൻ ദുഷ്ട ശക്തികളായ ചാത്തൻ, മറുത, ചുടല-വട യക്ഷികൾ കുരിശു ചാത്തന്മാർ, ചീത്ത ജിന്നന്മാർ, ജിന്നത്തികൾ തുടങ്ങിയവരോടെല്ലാം എതിരിട്ട് നാലു മൂല കുന്നിനേയും ഗ്രാമത്തേയും സർവ്വ ചരാ ചരങ്ങളെയും സംരഷിച് പോരുന്നു ഒട്ടും വിശ്രമമില്ലാതെ.. സമ്മയ്ക്കണം ല്ലെ? ഒരേ സമയം നാലു മൂല കുന്നിലും എട്ടെങും തറയിലും നാട്ടു തോട്ടിലും പാണ്ടിപാടത്തും പുളിക്ക കടവത്തെ അരയാൽ കൊമ്പിലും കണ്ടവരുണ്ടത്രെ ... മൊത്തത്തിൽ കുട്ടിമൂപ്പ തിരുവടികളാകുന്നു ആ ഗ്രാമത്തിന്റെ രക്ഷകനായി നില കൊള്ളുന്നത് എന്ന് പഴമക്കാരിൽ പലരും വിശ്വസിക്കുന്ന്നുണ്ട്. തിരുവടികൾ ഒരു സംഭവത്തിൽ നിന്നു വളർന്ന് ഒരു പ്രസ്ഥാനവും അതിലും വലിയൊരു മഹാ സമ്മേളനവുമായി രൂപാന്തരപ്പെട്ടിരിക്കുന്നു. പക്ഷെ ഇങ്ങനെ ഒക്കെ ആണങ്കിലും ആഹാരം കഴിക്കാത്ത കുട്ടികളെ വിരട്ടാൻ ഗ്രാമത്തിലെ പല കുടുംബിനികളും സ്വയഭൂവായ്യ കുട്ടിമൂപ്പന്റെ പേരു ദുരുപയോഗം ചെയ്യാറുണ്ട്. അതിൽ ഗ്രാമവാസികളിൽ പലർക്കും പ്രതിഷേധവുമുണ്ട്. അതിന്റെ പേരിൽ ഒരു ഹർത്താൽ സംഘടിപ്പിച്ചാലോ എന്ന ആലോചനയിലാണു പൗരസമിതി നേതാക്കൾ.
ഇനി നമുക്കാ കുന്നിറങ്ങി നടക്കാം. ഹാജ്യാരുടെ മാവിൽ പ്ലിയൂർ കായ്ച് നിൽക്കുന്നുണ്ട്. ആരും കണ്ണാണ്ട് ഒരു കല്ലെടുത്തെറിഞ്ഞു നോക്കൂ ഭാഗ്യണ്ടങ്കിൽ കിട്ടും. പണ്ടൊരു സതീർത്യനെ ഹാജിയാർ കയോടെ പിടികൂടി കെട്ടിയിട്ട കഥ നാട്ടിൽ പാട്ടാണു.
ചെവി പൊത്തിക്കൊട്ടാ ബികോസ് ഈ മില്ലില്ലെ നെല്ലിടിക്കുന്ന ശബ്ദ്ം അസഹ്യം തന്നെ. നടന്ന് ക്ഷീണിചെങ്കിൽ കാദർക്കാടെ കടെൽന്ന് ഒരു അരവണ്ടിയോ കാ വണ്ടിയോ എടുക്കാം. വലുത് ചവിട്ടാനായിട്ടില്ല ആവുമ്പോ പറയാം .. ആഹ പഞ്ചായത്ത് പൈപ്പല്ലെ, അൽപം വെള്ളം കുടിച്ചാലോ എന്ന് തോന്നിയാൽ അതങ്ങട് മെല്ലെ മാറ്റി വെച്ചേക്ക്, വെള്ളം അതിൽ നിന്നും വന്നിട്ട് മ്മളു കുടിച പോലെ തന്നെ. ഇച്ചിരി വേണച്ചാ ഈ കൽ വാർട്ടിലിരുന്നോ. ആ ഇത് മ്മളെ ചേരപ്പടി കൽ വർട്ടാട്ടാ ഗഡ്യ്യെളെ. ഒരു കാലത്ത് ഗഡാ ഗഡിയന്മാർ വിരാജിചിരുന്ന ചേരപ്പടി. മ്മക്ക് നടക്കാം..
ചെവി പൊത്തിക്കൊട്ടാ ബികോസ് ഈ മില്ലില്ലെ നെല്ലിടിക്കുന്ന ശബ്ദ്ം അസഹ്യം തന്നെ. നടന്ന് ക്ഷീണിചെങ്കിൽ കാദർക്കാടെ കടെൽന്ന് ഒരു അരവണ്ടിയോ കാ വണ്ടിയോ എടുക്കാം. വലുത് ചവിട്ടാനായിട്ടില്ല ആവുമ്പോ പറയാം .. ആഹ പഞ്ചായത്ത് പൈപ്പല്ലെ, അൽപം വെള്ളം കുടിച്ചാലോ എന്ന് തോന്നിയാൽ അതങ്ങട് മെല്ലെ മാറ്റി വെച്ചേക്ക്, വെള്ളം അതിൽ നിന്നും വന്നിട്ട് മ്മളു കുടിച പോലെ തന്നെ. ഇച്ചിരി വേണച്ചാ ഈ കൽ വാർട്ടിലിരുന്നോ. ആ ഇത് മ്മളെ ചേരപ്പടി കൽ വർട്ടാട്ടാ ഗഡ്യ്യെളെ. ഒരു കാലത്ത് ഗഡാ ഗഡിയന്മാർ വിരാജിചിരുന്ന ചേരപ്പടി. മ്മക്ക് നടക്കാം..
അല്ലാഹു അക്ബർ.. അല്ലാഹു അക്ബർ പള്ളിയിൽ നിന്നാതാ ബാങ്കു വിളി കേൾക്കുന്നു... സമയം കിറു ക്രുത്യം വേണുവേട്ടൻ എരുമയെ തെളിച് കൊണ്ട് പാണ്ടി പാടത്തേക്ക് പുറപ്പെട്ടു. എല്ലാവരും സ്നേഹത്തോടെ മാമൻ എന്നു വിളിക്കുന്ന മ്മളെ മാമാടെ കട തുറന്നു. ലൊട്ടു വക്കീൽ റൊട്ടി കൊണ്ട് തന്നെ പതിവു പോലെ പല്ല് തേക്കുന്നു. നിങ്ങക്കറിയോ ചൂടു ചായ കൊണ്ടാണു ലൊട്ടു വക്കീൽ വായ കഴുകുന്നത്. ഏട്ടന്റെ ചായ കടക്ക് ചുറ്റും കിടക്കുന്ന ആരൊക്കെയോ വലിച്ചു കൂട്ടിയ അസംഖ്യം ബീഡികുറ്റികളും സിഗരറ്റ് കുറ്റികളും ഒക്കെ പെറുക്കി കൂട്ടി അത് ആരു വലിച്ച് ഉപേഷിച കുറ്റികൾ ആണു എന്ന് ക്രുത്യമായി പറയാനുള്ള ഒരു അസാമന്യ കഴിവ് തന്നെ ലൊട്ടു വക്കീലിനുണ്ട്. വക്കീൽ അതിൽ നിന്ന് സാമന്യം തെരെക്കെടില്ലാത്ത ചില കുറ്റികൾ എടുത്ത് വലിച് പുക വിട്ടു. അതിൽ നിന്നൊരു പുക കിട്ടുവാൻ അവന്റെ ഇടംകയ്യും ഗ്രാമത്തിലെ ബുജി എന്ന് സ്വയം അവകാശപ്പെടുന്ന മിട്ടു ബുജി അരികിൽ കയ്യും നീട്ടി നിൽപ്പുണ്ട്. ഒരു പൊക താടോ എന്ന ഭാവത്തിൽ.
ഏട്ടന്റെ കടയെ പറ്റി പറഞ്ഞില്ലല്ലോ.. നല്ല സമോവാർ ചായയും മുളം കുറ്റി പുട്ടും പപ്പടവും തീർന്നു വിശിഷ്ട ഭോജ്യാങ്ങൾ.. ആ ശീലം ഇന്നും ഈ ഫ്രീക്കൻ കാലഘട്ടത്തിലും മാറ്റമില്ലാതെ തുടരുന്നുണ്ട്... സമയത്തിൽ മാത്രം വ്യത്യാസം വന്നിരിക്കുന്നു അതായത് ഈയിടെ രാവിലെ മാത്രമെ തുറക്കൂ... സ്നേഹം മാത്രം വിളമ്പുന്ന ഏട്ടന്റെ കടയിൽ രാവിലെ ചെന്നാൽ അത്യാവശ്യം നാട്ടു വർത്തമാനങ്ങളും വെടിവട്ടങ്ങളുമായ് നല്ല ചായയും പുട്ടും കഴിക്കാം.. മേമ്പൊടിക്ക് വേണെൽ അപ്പുറത്തെ ഇക്കാടെ കടയിൽ നിന്ന് ചെറുപഴമാവാം.. ഒരോ മഞ്ഞ കാജ വലിച്ചൂതി പുക വിട്ട് രസിക്കാം .. ശേഷം ബീഡി കുറ്റി അവിടെ ഇട്ടോണം മ്മടെ ലൊട്ടു വകീലിനു വേണ്ടി...
ഇപ്പുറത്ത് മ്മടെ പല്ലാറുട്ടൻ മതിലിൽ ചിത്ര രചനയിലാണു. അത് വരച് കഴിഞ്ഞ് തീർന്ന് അത് നശിപ്പിക്കുവാൻ കാത്തിരിക്കുന്നു കുഞ്ചച്ചൻ. ഗ്രാമത്തിന്റെ ആസ്ഥാന പരിഹാസ വീരനാണു കുഞ്ചച്ചൻ. അമ്പേൽക്കാത്തവരില്ല കുരുക്കളിൽ എന്ന് പറഞ്ഞ പോലെ കുഞ്ചച്ചന്റെ പരിഹാസ ശരമേൽക്കാത്തവർ ആ നാട്ടിലോ മറുനാട്ടിലൊ എന്നത് ഒരു പച്ചയായ ഒരു യാഥാർത്ത്യമാണു. മുന്നിൽപെട്ടാൽ ഒരു പരിചയമില്ലങ്കിൽ പോലും കുഴഞ്ഞതു തന്നെ.
ദേ വരുന്ന് ഉമ്പാപ്പ... മൂപ്പരുടെ കമ്പനിക്കാർ പണിക്ക് പോയതിനാൽ രാവിലെ എട്ട് കല്ല കളിച് മുച്ച കൊത്താനുള്ള പ്രാക്റ്റീസിനു ആളെ കിട്ടാതെ കോപിച്ചാ വരവ്. ഉമ്പാടെ കണ്ടതും കുഞ്ചച്ചൻ പത്തി മടക്കിയിരിപ്പായി. അതിനു കാരണം ഉമ്പാപ്പാടെ മുന്നിൽ മാത്രമാണു കുഞ്ചച്ചന്റെ പരിഹാസ ശരങ്ങളെൽക്കാതെ പോകുന്നത്. കാരണം ഉമ്പാപ്പ അതുക്കും മേലെ ആയിരുന്നു ആ ഒരു കലയിൽ.
മ്മക്ക് നീം നടന്നാലോ? ഇക്കാനെ അറിയുല്ലെ? മുഖം നിറയെ ചിരിയുമായ് ഈ ഗ്രാമത്തിന്റെ സ്വന്തം ഇക്ക ഈ കടയിലുണ്ട്. എല്ലാവരോടും സ്നേഹം മാത്രമുള്ള ഇക്ക. ഈ ഗ്രാമത്തിലെ എല്ലാവരുടെയും സ്വന്തക്കാരൻ. ഒരോ ജീരക സോഡയും കുടിച്ച് കദളി പഴവും കഴിക്കാം അത് ഇക്കാടെ വക. ഇക്കാട് യാത്ര പറഞ്ഞിറങ്ങി.
ദാ വരുന്നു എതിരെ തന്റെ സ്വത്വ സിദ്ധമായ ശെയിലിയിൽ മുണ്ട് ഒരു പ്രത്യേക രീതിയിൽ മാടിക്കുത്തി ഒരു പ്രത്യേക ഈണത്തിൽ ചൂളമടിച്ച് അതിനിടയിൽ തന്റെ റ്റ്രേഡ് മാർക്കുകളിലൊന്നായ ഉമിനീരു കൊണ്ട് ബബ്ല്സ് വിട്ട് ഗ്രാമത്തിലെ ഏറ്റവു സെസ്കി നോട്ടത്തിനുടമയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട മ്മടെ ഗ്രാമത്തിന്റെ ചങ്ക് കുട്ടിക്ക. കണ്ടതും ചിരിച് ഒരു കുശലം പറഞ്ഞ് അതെ സെക്സി നോട്ടത്തിലൊന്ന് കടാക്ഷിച്ച് കുട്ടിക്ക നടന്നു.
കടക്കൂ പുറത്ത് എന്നൊരലർച്ച കേട്ടാണു ഇടതു വശത്തേക്ക് നോക്കിയത്. ഭയപ്പെടെണ്ട അതിവടത്ത് കഥ കം തിരക്കഥ കം സംഭാഷണം കം ഛായഗ്രഹണം കം എഡിറ്റിംഗ് കം സംവിധായകൻ കം പോസ്റ്ററോട്ടിക്കൽ കം പ്രേഷകൻ കം ആയ കലാകാരനാണു. തന്റെ പുതിയ തിരക്കഥയുടെ പണിപ്പുരയിലാണു. അതിലെ സംഭാഷണം കം ഇൽ വരുന്ന ഒരു വാചകം ആണു അലർച്ചയായ് മ്മളു കേട്ടത്. പിന്നെ നിർമ്മാണം കം മാത്രം അദ്ധേഹം കൈവചിട്ടില്ലാട്ടൊ. കാരണം അതിലദ്ധേഹത്തിനു താൽപര്യമില്ല മറ്റുള്ളവർക്കും അവസരം കൊടുക്കെണ്ടെ എന്ന മഹാ മനസ്കതയിൽ നിർമ്മാണം കം അത് പൊതു ജനങ്ങൾക്ക് വിട്ടു കൊടുത്തിരിക്കുന്നു.
ഹും ഹും വലതു വശത്ത് നിന്നാണാ ശബ്ദം ... ഹഹ തടിയൻ അമ്മിക്കല്ല് കൊണ്ട് കാലത്തേ കസർത്ത് തുടങിയിരിക്കുന്നു.. തടിയനും അമ്മിക്കല്ലും തമ്മിൽ അഭേദ്യമായൊരു ബന്ധമുണ്ട് അത് പിന്നീട് പറയാം.. തടിയന്റെ ഈ കസർത്ത് കാണുന്ന നമ്മളിൽ പലർക്കും മനസിൽ വരുന്നത് എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ എന്ന അതി പ്രശസ്ത് വചനമാണു..
ഇതാ രാരീരം പുഴയെത്തി ഗഹനമയൊരു ചർച്ച നടക്കുന്നു തീരത്ത്. ചർച്ച നയിക്കുന്നത് ലൊട്ടു ലൊടുക്ക് ഗുൽഗുലുമാൽ ശാസ്ത്രഞ്ജ്യ ശശ്രെണിയിലെ ഗ്രാമത്തിന്റെ പിൻ ഗാമികളും യുവ ശാസ്ത്രഞ്ജ്യ പ്രതിഭകളുമായ പേട്ട് സായ്വും രായണ്ണനുമാണവർ കേൾവിക്കാരനായി മ്മടെ മണ്ടൻകൊണെപ്പിയും. പാണ്ടിപ്പാടത്തെ നാണ്യവിളകളായ കരിക്കയു കുന്തക്കയും ഒരു താരതമ്യ പഠനം എന്ന തിസീസിനു വേണ്ടിയുള്ള കുലങ്കഷമായ ചർച്ചയിലാണു യുവ ശാസ്ത്രഞ്ജ്യർ, മുന്നെ ചാടി നിൽക്കുന്ന വയറും തടവി തന്റെ ഉണ്ടക്കണ്ണും തള്ളി ബ്ലിംഗസ്യാ വായും പൊളിച് നിൽക്കുന്നു മണ്ടൻ കൊണെപ്പി.
ഹലോ ഇതാണു ഈയുള്ളവന്റെ ചോപ്പാടട്ടാ. മ്മടെ പാവം വീട്രോ... കയറിയാൽ സംഭാരം കുടിച്ച് പോകാം അല്ലങ്കിൽ നല്ല ചെന്തെങ്ങിം കരിക്കാവാം... വരൂ...
നടക്കാം ഇത് ഈ ഗ്രാമത്തിന്റെ മർമ്മ പ്രധാന സ്ഥലം. പ്രധാന ടൂറിസ്റ്റ് കേന്ദ്രം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രാരീരം, പല്ലാർ, കനോലി പുഴകൾ സംഗമിക്കുന്ന ഇവിടത്തെ ത്രിവേണി സംഗമം. നല്ല ഇളം കാറ്റ് കുറച്ച് നേരമിവിടെ ഇരുന്നിട്ട് പോകാം, ഇതാ ഈ പുഴയിലേക്കിറക്കി കെട്ടിയ ഏറുമാടത്തിൽ നേരം പോക്കിനു വേണമെങ്കിൽ ചൂണ്ടലിടാം.
പാണ്ടി പാടത്തും എട്ടെങ്ങും തറയിലും മറ്റൊരവസരത്തിൽ പോകാം. മ്മക്ക് വഴിയൊന്ന് ഡൈവർട്ട് ചെയ്താലോ? ഇനി ഇത്തിരി നേരം ഈ കനോലി പുഴയുടേ തീരത്തൂടെ നടക്കാം. താൽപര്യമെങ്കിൽ ഒരു തോണിയാത്ര ശരിയാക്കി തരാട്ടാ...
അതെ ഇതാ തള്ളാശാന്റെ വീട്. ആശാൻ പോത്ത് പോലെ കിടന്നുറങ്ങാ.. എണീപ്പിക്കണ്ട .. എണീറ്റാൽ പിന്നെ തള്ളാശാന്റെ തള്ള്കേട്ട് മ്മടെ സ്വന്തം കണ്ണുകൾ തള്ളി പോകും..
അല്ല ആരിത് സഖാവോ.. എവിടെക്കാ.. പഞ്ചായത്തിലെന്തോ പേപ്പർ ശരിയാക്കാൻ പോകുകയാണു മൂപ്പർ.. ശരി സഖാവേ പിന്നീട് കാണാം..
ഹമ്മോ ദാ ഒരു വഴക്ക് കേൾക്കുന്നു. ഹഹ ഇത് ഒരു സംഭവ വഴക്കാട്ടാ. അപ്പി ഹിപ്പി യുഗ്ഗത്തിനു ശേഷമായി ഫ്രീക്കൻ യുഗത്തിനു മുൻപ് ആ കാലഘട്ടത്തിൽ ഹിന്ദി പാട്ടുകൾ കേട്ട് പൊറോട്ടക്ക് സാമ്പാറിനു പകരം കീമ കഴിച് സാധാരണയിൽ കവിഞ്ഞു നീട്ടിയ തലമുടി സൈഡിലോട്ട് ചീകി വച്ച പച്ച പരിഷ്കാരികളായി പരിണമിച്ച ഒരു കൂട്ടരുണ്ടായിരുന്നു.. ഗ്രാമത്തിലെ ആ ഗ്രൂപ്പിന്റെ പ്രതിനിധികളിൽ രണ്ട്പേരാണവർ... കറുത്ത് പോകുമെന്ന ഉൾ ഭയം മൂലം അന്തരീഷ ഊഷ്മാവ് കണക്കാക്കിയേ അവർ പുറത്തിറങ്ങാറുള്ളൂ... ഗുപ്ത് ഓഡിയ്യോ കാസറ്റ് വാങ്ങുവാൻ തൃശൂർ പോകണോ അതല്ല എറണാകുളത്ത് പോകണോ എന്ന തർക്കത്തിലാണവർ അതിന്റെ അലയൊലികൾ ആണു വഴക്കിന്റെ രൂപത്തിൽ മ്മളു നേരത്തെ കേട്ടത്.. ഇവരുടെ ശിഷ്യനായി വളർന്നു വരുന്ന ജൂനിയർ പച്ച പരിഷ്കാരി അവരിൽ ആരെ സപ്പോർട്ട് ചെയ്യണം എന്നറിയാതെ അവർക്കിടയിൽ മ്ഴാഞ്ചനായ് നിൽപ്പുണ്ട്...
അതെ നടന്ന് നടന്ന്മ്മളിവടെ ആൽതറയിലെത്തി ഇനി കുറച് നേരമിവിടരുന്ന് വിശ്രമിക്കാം...
പിൻ കുറിപ്പ് :
മേലെ പറഞ്ഞത് ചിലത് ഭാവനയും ചിലത് യാഥാർത്ഥ്യങ്ങളുമാണു.. കഥാപത്രങ്ങളുടെ സ്വഭാവം ഭാവന മാത്രമാണു.. അവർക്കെല്ലാം എന്റെ പ്രിയപ്പെട്ടവരുടെ മുഖമാണു... ചിലരെല്ലാം വലിയ ദുഖമ്മുള്ളിലവശേഷിപ്പിച്ച് ഞങ്ങളെ വിട്ട് പിരിഞ്ഞിരിക്കുന്നു...പല ഗ്രാമ കാഴ്ചകളും മറ്റ് എവിടെത്തെയും പോലെ ഇവിടെയും അന്യമായ് കൊണ്ടിരിക്കുന്നു.. ചില നന്മകളെങ്കിലും അവശേഷിപ്പുന്നത് ആശ്വാസമാണു... ഒരോ അവധിക്കാലത്തിനും വേണ്ടി കാത്തിരിക്കുകയാണു കിഴക്കുമ്പുറത്ത് ഓടിയെത്തുവാൻ....
-മിഥു
ഇത് ഒരു സങ്കല്പ സൃഷ്ടിയാണ്. പേരുകൾ, പ്രതീകങ്ങൾ , ബിസിനസുകൾ, സ്ഥലങ്ങൾ, സംഭവങ്ങൾ എല്ലാം രചയിതാവിന്റെ സങ്കല്പങ്ങള് മാത്രമാണ്. യഥാർത്ഥ പേരെ ജീവനുള്ള / മരിച്ച , അല്ലെങ്കിൽ യഥാർത്ഥ ഇവന്റുകളിലെ ഏത് സമാനതകൾ വെറും യാദൃച്ഛികം ആണ്
TAGS:- ചെറുകഥ, Cherukadha, Small Story, Story, Real Story, Malayalam Story, True Story, True Incident, Experience, Nostalgia, Old is Gold, funny, audio, thrissur, chettuwa, fishes, back waters, river, chettuwa puzha, FAC, Mahathma Brothers Chettuwa, Challengers, GSAC, Memans, fiction, Malayalam fiction, south Indian story, Kerala story.
No comments:
Post a Comment